Follow KVARTHA on Google news Follow Us!
ad

സൗദി അറേബ്യയില്‍ തിങ്കളാഴ്ച 154 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; ഇതോടെ രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം 1453 ആയി

സൗദി അറേബ്യയില്‍ തിങ്കളാഴ്ച 154 പേര്‍ക്ക് കൂടി അസുഖം സ്ഥിരീകരിച്ചുRiyadh, Saudi Arabia, Gulf, World, Health, Health & Fitness, Health Minister, Treatment, Trending,
റിയാദ്: (www.kvartha.com 30.03.2020) സൗദി അറേബ്യയില്‍ തിങ്കളാഴ്ച 154 പേര്‍ക്ക് കൂടി അസുഖം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം 1453 ആയി. അസുഖത്തില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണവും തിങ്കളാഴ്ച വര്‍ധിച്ചു. തിങ്കളാഴ്ച മാത്രം 49 പേര്‍ രോഗമുക്തി നേടി. ഇതോടെ അസുഖത്തില്‍ നിന്നും മോചിതരായവരുടെ എണ്ണം 115 ആയി. 22 പേര്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. സൗദി ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം, സൗദി ആരോഗ്യമന്ത്രി ഡോ. തൗഫിക് അല്‍ റബിയ തിങ്കളാഴ്ച സൗദി അറേബ്യയിലെ എല്ലാ കൊറോണ വൈറസ് രോഗികള്‍ക്കും സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തു. പ്രവാസികള്‍, സന്ദര്‍ശക വിസയില്‍ എത്തിയവര്‍, താമസ വ്യവസ്ഥ ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

Coronavirus: Saudi Arabia announce 154 new cases, bringing total cases in country to 1,453, Riyadh, Saudi Arabia, Gulf, World, Health, Health & Fitness, Health Minister, Treatment, Trending

കൊറോണ രോഗനിര്‍ണയ പരിശോധന നടത്തുന്ന ആദ്യ പത്ത് രാജ്യങ്ങളില്‍ സൗദി അറേബ്യയും ഉള്‍പ്പെടുന്നു. സല്‍മാന്‍ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, കൊറോണ വൈറസ് പടരാതിരിക്കാന്‍ രാജ്യത്തെ എല്ലാ അധികാരികളും യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും മന്ത്രി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Keywords: Coronavirus: Saudi Arabia announce 154 new cases, bringing total cases in country to 1,453, Riyadh, Saudi Arabia, Gulf, World, Health, Health & Fitness, Health Minister, Treatment, Trending.