Follow KVARTHA on Google news Follow Us!
ad

വൈറസിനെ തോല്‍പ്പിച്ച പ്രായം; 90 വയസു കഴിഞ്ഞ ദമ്പതികള്‍ കൊറോണയില്‍നിന്ന് ജീവിതത്തിലേക്ക്

93 വയസ്സുള്ള റാന്നി ഐത്തല പട്ടയില്‍ തോമസ് (93), ഭാര്യ മറിയാമ്മ (88) എന്നിവരുടെ ഒരു പരിശോധനാഫലംകൂടി നെഗറ്റീവ് ആയതോടെ ഇവര്‍ക്ക് ആശുപത്രി വിടാം. പ്രായമായവരെ News, Kerala, Kottayam, COVID19, Health, hospital, Medical College, Health Minister, Corona Cured Patients Mariyamma Thomas
കോട്ടയം: (www.kvartha.com 31.03.2020) 93 വയസ്സുള്ള റാന്നി ഐത്തല പട്ടയില്‍ തോമസ് (93), ഭാര്യ മറിയാമ്മ (88) എന്നിവരുടെ ഒരു പരിശോധനാഫലംകൂടി നെഗറ്റീവ് ആയതോടെ ഇവര്‍ക്ക് ആശുപത്രി വിടാം. പ്രായമായവരെ കൊറോണയില്‍നിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കാണ് അപൂര്‍വനേട്ടം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വൈറസ് ബാധിച്ചാല്‍ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ ബുദ്ധിമുട്ടാണെന്ന് ലോകംതന്നെ വിലയിരുത്തുമ്പോഴാണ് കേരളത്തിലെ ആരോഗ്യമേഖല ഇവരെ ജീവിതത്തിലേക്ക് കൈപിടിക്കുന്നത്.

പ്രായാധിക്യംമൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനൊപ്പം ചുമയും പനിയും കൊറോണയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദവും ചികിത്സയില്‍ വെല്ലുവിളിയായി. തോമസിന് ആദ്യ ദിവസങ്ങളില്‍തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസ്സിലാക്കി. ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐ സി യു വില്‍ വി ഐ പി റൂമിലേക്ക് മാറ്റി.

News, Kerala, Kottayam, COVID19, Health, hospital, Medical College, Health Minister, Corona Cured Patients Mariyamma Thomas

രണ്ടുപേരെയും ഓരോ മുറികളില്‍ തനിച്ചു പാര്‍പ്പിച്ചിരുന്നതിനാല്‍ ഇവര്‍ രണ്ടുപേരും അസ്വസ്ഥരായി. മാര്‍ച്ച് 11-ന് ഇവര്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാന്‍ കഴിയുന്നവിധം ട്രാന്‍സ്പ്ലാന്റ് ഐ സി യുവിലേക്ക് മാറ്റി. ഇടയ്ക്കുവെച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതല്‍ ആയി. തോമസിനെ വെന്റിലേറ്ററിലേക്കുമാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹൃദയാഘാതം ഉണ്ടായി.

തോമസിനും മറിയാമ്മയ്ക്കും മൂത്രസംബന്ധമായ അണുബാധയും പ്രശ്‌നമായി. മറിയാമ്മയ്ക്ക് ബാക്ടീരിയല്‍ അണുബാധയുംകൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയില്‍ പ്രത്യേകം ചെയ്തു.

നാലു ദിവസം മുമ്പ് തോമസിന്റെ ഓക്സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാല്‍ വെന്റിലേറ്ററില്‍നിന്ന് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം ഒരിക്കല്‍ക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു.

ഇറ്റലിയില്‍നിന്നുവന്ന മകന്റെ കുടുംബത്തില്‍നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. മാര്‍ച്ച് എട്ടുമുതല്‍ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജ് സംഘത്തെ മന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു. പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ രണ്ടുപേരുടെയും നില തൃപ്തികരമാണെന്നും എത്രയും വേഗം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: News, Kerala, Kottayam, COVID19, Health, hospital, Medical College, Health Minister, Corona Cured Patients Mariyamma Thomas