Follow KVARTHA on Google news Follow Us!
ad

ക​ണ്ണൂ​ര്‍ അ​ഴീ​ക്ക​ലി​ല്‍ പു​റ​ത്തി​റ​ങ്ങി​യ നാ​ട്ടു​കാ​രെ ഏ​ത്ത​മി​ടീ​ച്ച സംഭവം: യ​തീ​ഷ് ച​ന്ദ്ര​യുടെ നടപടി അനുചിതം, ഡിജിപിയോട് വിശദീകരണം തേടി, പോലീസിന്റെ യശസിന് മങ്ങലേൽപ്പിക്കുന്ന നടപടി അംഗീകരിക്കില്ല: മുഖ്യമന്ത്രി

ക​ണ്ണൂ​ര്‍ അ​ഴീ​ക്ക​ലി​ല്‍ പു​റ​ത്തി​റ​ങ്ങി​യ നാ​ട്ടു​കാ​രെ ഏ​ത്ത​മി​ടീ​ച്ച സംഭവം: യ​തീ​ഷ് ച​ന്ദ്ര​യുടെ നടപടി അനുചിതം Contraversial Punishment: Government seek explanation from DGP
തി​രു​വ​ന​ന്ത​പു​രം: (www.kvartha.com 28.03.2020) ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ ക​ണ്ണൂ​ര്‍ അ​ഴീ​ക്ക​ലി​ല്‍ പു​റ​ത്തി​റ​ങ്ങി​യ നാ​ട്ടു​കാ​രെ ഏ​ത്ത​മി​ടീ​ച്ച ക​ണ്ണൂ​ര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട്ടിൽ, ഒരിക്കലും കാണാൻ സാധിക്കാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന് കാണുകയുണ്ടായി. ആളുകളെ പസസ്യമായി ഏത്തമിടീക്കുന്നതായിരുന്നു അത്. ഇതൊന്നും ഒരിക്കലും അംഗീകരിക്കാനാകില്ല. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറി ഡിജിപിയിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


Kerala Chief Minister Pinarayi Vijayan

പ്രാഥമിക സൗകര്യം പോലും ലഭിക്കാതെ ഏറെ കാര്യക്ഷമമായി പ്രവർത്തിക്കുന്നവരാണ് പോലീസ് സേന. പോലീസിന്റെ ഇത്തരം പ്രവർത്തഞങ്ങൾക്ക് കേരളത്തിൽ വലിയ തോതിൽ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ഇത്തരം സ്വീകാര്യത ഇല്ലാതാക്കുന്നതും സേനയുടെ യശസ്സ് കളഞ്ഞു കുളിക്കുന്നതുമായ നടപടി യാതൊരു വിധത്തിലും അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കണ്ണൂർ വിഷയത്തിൽ  യ​തീ​ഷ് ച​ന്ദ്ര​യോ​ട് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ വി​ദ​ശീ​ക​ര​ണം തേ​ടിയിട്ടുണ്ട്‌. വി​ല​ക്ക് ലം​ഘി​ച്ച മൂ​ന്ന് പേ​രെ​യാ​ണ് യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം ഏ​ത്ത​മി​ടീ​ച്ച​ത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.


Kannur SP Yatheesh Chandra

വി​ല​ക്ക് ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ല്ലാം എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദി​വ​സ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് അ​ഴീ​ക്ക​ലി​ല്‍ വി​ല​ക്ക് ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങി​യ​വ​രെ ക​ണ്ടെ​ത്തി ശി​ക്ഷാ ന​ട​പ​ടി എ​ടു​ത്ത​ത്. ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ക്കു​ന്ന​വ​രാ​യാ​ല്‍ പോ​ലും മാ​ന്യ​മാ​യ ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന് പോ​ലീ​സി​ന് ക​ര്‍​ശ നി​ര്‍​ദ്ദേ​ശം നി​ല​നി​ല്‍​ക്കെ​യാ​ണ് യ​തീഷ് ച​ന്ദ്ര​യു​ടെ ന​ട​പ​ടി.

Summary: Contraversial Punishment: Government seek explanation from DGP