Follow KVARTHA on Google news Follow Us!
ad

വിദേശയാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ മകള്‍ നിരീക്ഷണത്തില്‍ കഴിയവെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു; മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

മകള്‍ യുകെയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തില്‍ കഴിയവെ Bhoppal, News, National, Journalist, COVID19, Daughter, Press meet, Student
ഭോപ്പാല്‍: (www.kvartha.com 28.03.2020) മകള്‍ യുകെയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തില്‍ കഴിയവെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ്. മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരിക്കെ രാജി പ്രഖ്യാപിക്കാന്‍ കമല്‍ നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ പങ്കെടുത്തത്. മാര്‍ച്ച് 18നാണ് നിയമ ബിരുദാന്തര ബിരുദ വിദ്യാര്‍ഥിയായ പെണ്‍കുട്ടി യുകെയില്‍ നിന്ന് ഭോപ്പാലിലെത്തിയത്.

വിദേശത്തു നിന്ന് തിരിച്ചെത്തിയ ദിവസം മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 20ന് കമല്‍നാഥ് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പങ്കെടുത്തു. 22ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്കും മൂന്ന് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അത് ആശങ്കയിലാക്കി. മധ്യപ്രദേശില്‍ 33 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Bhoppal, News, National, Journalist, COVID19, Daughter, Press meet, Student, Press conference, Kamal Nath

Keywords: Bhoppal, News, National, Journalist, COVID19, Daughter, Press meet, Student, Press conference, Kamal Nath