Follow KVARTHA on Google news Follow Us!
ad

ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന 19 പേരെക്കൂടി വിട്ടയച്ചു; ബഹ്റൈനില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 254 ആയി ഉയര്‍ന്നു; രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കനത്ത നിയന്ത്രണം

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഐസൊലേഷനില്‍ Manama, Bahrain, House, hospital, Treatment, Report, Gulf, World, Health, Health & Fitness,
മനാമ: (www.kvartha.com 29.03.2020) കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന 19 പേരെക്കൂടി വിട്ടയച്ചു. ഇതോടെ ബഹ്റൈനില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 254 ആയി ഉയര്‍ന്നു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് കനത്ത നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗമുക്തി നേടിയവര്‍ അവരുടെ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

ഇതുവരെ നാലുമരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഏഴു പുതിയ കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ ചികിത്സയ്ക്കായി ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 215 ആയി. ഇവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

Bahrain Coronavirus Update: 7 New Cases, 19 Recoveries, Manama, Bahrain, House, Hospital, Treatment, Report, Gulf, World, Health, Health & Fitness

കനത്ത നിയന്ത്രങ്ങള്‍ തുടരുമെന്നും ജനങ്ങള്‍ നടപടികളുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Keywords: Bahrain Coronavirus Update: 7 New Cases, 19 Recoveries, Manama, Bahrain, House, Hospital, Treatment, Report, Gulf, World, Health, Health & Fitness.