Follow KVARTHA on Google news Follow Us!
ad

11,000 തടവുകാര്‍ക്ക് എട്ട് ആഴ്ചത്തേക്ക് പരോള്‍ അനുവദിക്കുമെന്ന് യുപി സര്‍ക്കാര്‍

യുപിയില്‍ 11,000 തടവുകാര്‍ക്ക് എട്ട് ആഴ്ചത്തേക്ക് പരോള്‍ അനുവദിക്കുമെന്ന് Lucknow, News, National, Prison, COVID19, Lockdown
ലക്‌നൗ: (www.kvartha.com 28.03.2020) യുപിയില്‍ 11,000 തടവുകാര്‍ക്ക് എട്ട് ആഴ്ചത്തേക്ക് പരോള്‍ അനുവദിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ വിവിധ ജയിലുകളില്‍ ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്കാണ് പരോള്‍ അനുവദിക്കുക. ജയിലുകളില്‍ കൊവിഡ് 19 വ്യാപനം ഒഴിവാക്കുന്നതിനാണ് നടപടി. തടവുകാരെ തിങ്കളാഴ്ച മുതല്‍ വിട്ടയക്കുമെന്ന് ഡിജിപി അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ 45 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 11 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി ജില്ലകളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ 1000 ബസുകള്‍ യുപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. നോയിഡ, ഗാസിയബാദ്, ബുലന്ദ്ശഹര്‍, അലിഗഢ് തുടങ്ങിയ ജില്ലകളില്‍ കുടങ്ങിയവരെ നാട്ടിലെത്തിക്കാനാണ് ബസുകള്‍ അയക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

 Lucknow, News, National, Prison, COVID19, Lockdown, Jail, prisoners, Parole, Uttar Pradesh, 11,000 prisoners from jails on parole for eight weeks to prevent the spread of coronavirus

Keywords: Lucknow, News, National, Prison, COVID19, Lockdown, Jail, prisoners, Parole, Uttar Pradesh, 11,000 prisoners from jails on parole for eight weeks to prevent the spread of coronavirus