ഭര്‍ത്താവിന് തന്റെ അടുത്ത സുഹൃത്തുമായി അവിഹിത ബന്ധം; പങ്കാളിയോട് പകരം വീട്ടാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റൊരാളെ കണ്ടെത്തി ബന്ധം സ്ഥാപിച്ച് യുവതി; ഒടുവില്‍ സംഭവിച്ചത്!

യു എ ഇ: (www.kvartha.com 06.02.2020) തന്റെ അടുത്ത സുഹൃത്തുമായി ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന് മനസിലാക്കിയ ഭാര്യ ഭര്‍ത്താവിനിട്ട് കൊടുത്തത് ഉഗ്രന്‍ പണി. ഭര്‍ത്താവ് തന്നെ ചതിച്ച രീതിയില്‍ തന്നെ തിരിച്ച് ചതിക്കുകയാണ് ഭാര്യ ചെയ്തത്. അല്‍ ഐനിലാണ് അറബ് ലോകത്തെ തന്നെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

തന്റെ സുഹൃത്തുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു യുവാവുമായി യുവതി പുതിയബന്ധം സ്ഥാപിക്കുകയായിരുന്നു. അല്‍ ഐനിലെ അറബ് കുടുംബത്തിലാണ് സംഭവം ഉണ്ടായത് എന്നാണ് കോടതി രേഖകള്‍ പറയുന്നത്.

Woman has illicit relation in UAE 'after husband cheated', UAE, News, Husband, House Wife, Complaint, Husband, Social Network, friend, Message, Court, National

ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി അദ്ദേഹത്തെ തുടര്‍ച്ചയായി നിരീക്ഷിക്കുകയും അദ്ദേഹത്തിന് മറ്റൊരു ബന്ധം ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനോട് തിരക്കിയപ്പോള്‍ ആദ്യം അദ്ദേഹം നിഷേധിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തുറന്നുസമ്മതിച്ചു. ഭാര്യയുടെ അടുത്ത സുഹൃത്തുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭര്‍ത്താവ് സമ്മതിക്കുകയായിരുന്നു.

ഇരുവരും പരസ്പരം പ്രണയ സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞതോടെ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങി പോവുകയും പിതാവിന്റെ അടുത്തേക്ക് താമസം മാറുകയും ചെയ്തു.

എന്നാല്‍ പിന്നീട് തനിക്ക് വലിയ അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഭര്‍ത്താവ് യുവതിക്ക് ഉറപ്പ് നല്‍കി. അഞ്ച് മാസത്തിന് ശേഷം ഭര്‍ത്താവിനോട് പകരം വീട്ടാന്‍ യുവതി തീരുമാനിക്കുക ആയിരുന്നു എന്ന് കോടതി രേഖകള്‍ പറയുന്നു. സമൂഹമാധ്യമത്തിലെ അക്കൗണ്ട് വഴി വിവാഹിതനായ ഒരു യുവാവിനെ യുവതി പരിചയപ്പെടുകയും അയാളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇവര്‍ പരസ്പരം 'പ്രണയ സന്ദേശങ്ങള്‍' കൈമാറുകയും ചെയ്തു.

ഭാര്യയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം കണ്ട ഭര്‍ത്താവ് അവരോട് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും യുവതി തനിക്ക് മറ്റൊരാളുമായുള്ള അടുപ്പം തുറന്ുപറയാന്‍ തയ്യാറായില്ല. എന്നാല്‍ അധികം വൈകാതൈ തന്നെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ യുവാവ് പിന്നീട് അതിനുള്ള തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് അല്‍ ഐനിലെ കുടുംബ കോടതിയില്‍ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്തു. ഭാര്യയ്ക്കുള്ള നിയമപരമായ എല്ലാ അവകാശങ്ങളും എടുത്തുകളയണമെന്നും കുട്ടികളുടെ അവകാശം തനിക്ക് തരണമെന്നും ഭര്‍ത്താവ് കോടതിയില്‍ ആവശ്യപ്പെട്ടു.

Keywords: Woman has illicit relation in UAE 'after husband cheated', UAE, News, Husband, House Wife, Complaint, Husband, Social Network, friend, Message, Court, National.
Previous Post Next Post