Follow KVARTHA on Google news Follow Us!
ad

വിമാനത്തിനുള്ളില്‍ കടന്നു കൂടി പ്രാവ്; പ്രാവിനെ പിടിക്കാനും മൊബൈലില്‍ പകര്‍ത്താനും മത്സരിച്ച് യാത്രക്കാര്‍; സഹായത്തിനായി ജീവനക്കാരെയും ഒപ്പം കൂട്ടി; ആര്‍ക്കും പിടികൊടുക്കാതെ ഓരോ മൂലയിലേക്കും പറന്ന് എല്ലാവരേയും വട്ടം കറക്കി ഒടുവില്‍ തുറന്നുകൊടുത്ത വാതിലിലൂടെ പുറത്തേക്ക് പറന്നു; ഗോ എയര്‍ വിമാനത്തിന് നഷ്ടമായത് വിലപ്പെട്ട അരമണിക്കൂര്‍

വിമാനത്തിനുള്ളില്‍ കടന്നു കൂടി പ്രാവ്. പ്രാവിനെ കണ്ടതോടെ അതിനെNew Delhi, News, Humor, Passengers, Video, Jaipur, Ahmedabad, Flight, Business, National,
ന്യൂഡെല്‍ഹി: (www.kvartha.com 29.02.2020) വിമാനത്തിനുള്ളില്‍ കടന്നു കൂടി പ്രാവ്. പ്രാവിനെ കണ്ടതോടെ അതിനെ പിടിക്കാനും മൊബൈലില്‍ പകര്‍ത്താനും യാത്രക്കാര്‍ മത്സരിച്ചു. സഹായത്തിനായി ജീവനക്കാരെയും അവര്‍ ഒപ്പം കൂട്ടി. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ വിമാനത്തിന്റെ ഓരോ മൂലയിലേക്കും പറന്ന് അവള്‍ എല്ലാവരേയും വട്ടം കറക്കി. ഒടുവില്‍ തുറന്നുകൊടുത്ത വാതിലിലൂടെ അവള്‍ പുറത്തേക്ക് പറന്നു ഗോ എയര്‍ വിമാനത്തില്‍ കഴിഞ്ഞദിവസമാണ് രസകരമായ സംഭവം നടന്നത്.

വെള്ളിയാഴ്ച വൈകിട്ട് അഹമ്മദാബാദില്‍ നിന്നും ജയ്പൂരിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ഗോ എയര്‍ വിമാനത്തില്‍ എങ്ങനെയോ പ്രാവ് കയറിപ്പറ്റുകയായിരുന്നു. വിമാനത്തിലുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും പറന്ന പ്രാവ് യാത്രക്കാര്‍ക്ക് കുറച്ചുസമയം സന്തോഷവും വിനോദവും നല്‍കി. എന്നാല്‍ പ്രാവിനൊപ്പമുള്ള കളിക്കിടെ വിമാനം പുറപ്പെടാനും വൈകി.

Watch: Pigeons Fly Inside GoAir Plane, Passengers Try To Catch Them,New Delhi, News, Humor, Passengers, Video, Jaipur, Ahmedabad, Flight, Business, National.

ഒടുവില്‍ 6.15ന് ജയ്പൂരില്‍ ഇറങ്ങേണ്ട വിമാനം അരമണിക്കൂര്‍ വൈകി 6.45നാണ് എത്തിയത്. വിമാനം പറന്നുയരുമ്പോള്‍ വലിയ പക്ഷികളില്‍ ഇടിച്ച് വിമാന എഞ്ചിനുകള്‍ തകരാറിലാകുന്നത് സാധാരണമാണെങ്കിലും വിമാനത്തിനുള്ളില്‍ പക്ഷികള്‍ കയറുന്നത് അപൂര്‍വമാണ്.

Keywords: Watch: Pigeons Fly Inside GoAir Plane, Passengers Try To Catch Them,New Delhi, News, Humor, Passengers, Video, Jaipur, Ahmedabad, Flight, Business, National.