Follow KVARTHA on Google news Follow Us!
ad

ഫെബ്രുവരി 14ന് രാജ്യത്തെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ അനുവദിക്കില്ല; ഭീഷണിയുമായി തെലുങ്കാന ബജ്‌റംഗ്ദള്‍

ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കുന്നവരാണ് യൂത്ത്. പ്രണയ ദിനത്തിന്റെ മാസ്മരികതയില്‍ ആഘോഷ രാവുകളെ സ്വപ്നം കണ്ട് കഴിയുന്നവരാണ് ഭൂരിപക്ഷമാളുകളും. പാര്‍ക്കിലും പബ്ബുകളിലുമായി പ്രണയിതാക്കള്‍ ആഘാഷിക്കാറുമുണ്ട്. News, Hyderabad, Love, Valentine's-Day, Threat, Valentine's Day won't be allowed in the country on February 14
ഹൈദരാബാദ്: (www.kvartha.com 14.02.2020) ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കുന്നവരാണ് യൂത്ത്. പ്രണയ ദിനത്തിന്റെ മാസ്മരികതയില്‍ ആഘോഷ രാവുകളെ സ്വപ്നം കണ്ട് കഴിയുന്നവരാണ് ഭൂരിപക്ഷമാളുകളും. പാര്‍ക്കിലും പബ്ബുകളിലുമായി പ്രണയിതാക്കള്‍ ആഘാഷിക്കാറുമുണ്ട്. ഇത്തരം ആഘോഷങ്ങള്‍ ഇനി വേണ്ടന്ന ഭീഷണിപ്പെടുത്തലുമായി തെലുങ്കാന ബജ്‌റംഗ്ദള്‍ എന്ന സംഘടന രംഗത്തെത്തിയിരിക്കുകയാണ്.

തെലങ്കാന ബജ്‌റംഗ്ദള്‍ കണ്‍വീനറാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശ കമ്പനികളുടെ ലാഭത്തിനായി ഇന്ത്യന്‍ സംസ്‌ക്കാരത്തെ തകര്‍ക്കുന്ന ഒന്നും അനുവദിക്കില്ല. പാര്‍ക്കിലും പബിലും കറങ്ങുന്ന കമിതാക്കളെ തടയുമെന്നും സുഭാഷ് ചന്ദര്‍ പറയുന്നു.

 News, Hyderabad, Love, Valentine's-Day, Threat, Valentine's Day won't be allowed in the country on February 14

ഫെബ്രുവരി 14 പുല്‍വാമ ദിനമായി ആചരിക്കണം. അന്ന് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള ദിനമായി വേണം കണക്കാക്കാന്‍. അല്ലാതെ ആ ദിവസം കമിതാക്കള്‍ തോന്ന്യാസം കാണിക്കരുതെന്നും അദ്ദേഹം ആവശഅയപ്പെട്ടു. പ്രണയത്തിന്റെ പേരും പറഞ്ഞ് പാര്‍ക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയുമെന്നും അദ്ദേഹം പറഞ്ഞു.

 News, Hyderabad, Love, Valentine's-Day, Threat, Valentine's Day won't be allowed in the country on February 14

ഇത്തരക്കാര്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന് കളങ്കം വരുത്തുകയാണ്. അങ്ങിനെ ചെയ്യുന്നത് വഴി മാതാപിതാക്കള്‍ക്ക് നാണക്കേട് ഉണ്ടാകുന്നതിനൊപ്പം സ്വദേശി സംസ്‌ക്കാരത്തെയും തകര്‍ക്കുകയാണ്. നമ്മുടെ സംസ്‌ക്കാരത്തെ പറ്റി അവര്‍ മനസിലാക്കണമെന്നും സുഭാഷ് ചന്ദര്‍ പറഞ്ഞു. ഞങ്ങള്‍ അത് അവര്‍ക്ക് വിശദീകരിച്ച് നല്‍കുമെന്നും ബജ്‌റംഗ്ദള്‍ വ്യക്തമാക്കി.

ഞങ്ങള്‍ പ്രണയത്തിന് എതിരല്ല, എന്നാല്‍ വാലന്റൈന്‍സ് ഡേക്ക് എതിരാണെന്ന് ബജ്രംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ വ്യക്തമാക്കി. വാലന്‍ന്റൈന്‍സ് ഡേക്കെതിരെ നേരത്തെയും ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരിക്കുന്ന യുവതീ യുവാക്കളെ തല്ലിയോടിക്കുന്ന കാഴ്ച നാം കണ്ടതാണ്. സദാചാരം ആരോപിച്ച് ചൂരലുകൊണ്ട് ഓടിക്കുകയായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും ഹിന്ദു സംഘടനകള്‍ യുവതീ യുവാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

 News, Hyderabad, Love, Valentine's-Day, Threat, Valentine's Day won't be allowed in the country on February 14

പ്രത്യേക ഓഫറുകള്‍ നല്‍കി കുത്തക കമ്പനികളാണ് വാലന്റൈന്‍സ് ഡേയെ പ്രോത്സാഹിപ്പിക്കുന്നതെന്നും യുവതീ യുവാക്കളെ വശത്താക്കി ഇന്ത്യന്‍ സംസ്‌ക്കാരത്തെ തകര്‍ക്കുകയാണെന്നും ബജ്‌റംഗ്ദള്‍ ആരോപിച്ചു. മാളുകളുടെ ഉടമസ്ഥരും ഇവന്റ് മാനേജര്‍മാരരും യുവതീ യുവാക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കുകയാണ്.

Keywords: News, Hyderabad, Love, Valentine's-Day, Threat, Valentine's Day won't be allowed in the country on February 14