Follow KVARTHA on Google news Follow Us!
ad

സാങ്കേതിക വിദ്യയില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ പരിചയമുണ്ടാക്കാന്‍ 'പേപ്പര്‍ ലെസ്' ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രിസഭ; യോഗി സര്‍ക്കാര്‍ ഡിജിറ്റലാവുന്നു; മന്ത്രിമാര്‍ക്ക് ഐപാഡ്

കടലാസ് ഒഴിവാക്കി മന്ത്രിമാര്‍ ഐപാഡ് ഉപയോഗിക്കുന്നു.സാങ്കേതിക വിദ്യയില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ പരിചയമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ 'പേപ്പര്‍ ലെസ്' News, National, India, New Delhi, Uttar Pradesh, Minister, Yogi Adityanath, Politics, Uttar Pradesh Cabinet Meetings to go Paperless with Ipads
ന്യൂഡെല്‍ഹി: (www.kvartha.com 13.02.2020) കടലാസ് ഒഴിവാക്കി മന്ത്രിമാര്‍ ഐപാഡ് ഉപയോഗിക്കുന്നു.സാങ്കേതിക വിദ്യയില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ പരിചയമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ 'പേപ്പര്‍ ലെസ്' ആവാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ് കാബിനറ്റ് തല മന്ത്രിസഭായോഗങ്ങള്‍.

ഐപാഡുകള്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ നടക്കുന്ന കാബിനറ്റ് യോഗങ്ങളില്‍ കടലാസുകള്‍ ഉപയോഗിക്കില്ലെന്നാണ് യോഗി സര്‍ക്കാരിന്റെ തീരുമാനം.

News, National, India, New Delhi, Uttar Pradesh, Minister, Yogi Adityanath, Politics, Uttar Pradesh Cabinet Meetings to go Paperless with Ipads

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മന്ത്രിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അവരവര്‍ക്കുള്ള ഐപാഡുകളിലേക്കാവും ഇനി നല്‍കുക. ഐ പാഡുകള്‍ ഉപയോഗിക്കാന്‍ എംഎല്‍എമാര്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ജോലികളില്‍ ഏറിയ പങ്കും എഴുതി തയ്യാറാക്കുന്ന മുഖ്യമന്ത്രി കൂടിയായ യോഗി ആദിത്യനാഥ് തന്നെയാണ് നീക്കത്തിന് പിന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പല സുപ്രധാന യോഗങ്ങളിലും ഐപാഡാണ് ഉപയോഗിക്കാറുണ്ട്. ഡിഫെന്‍സ് എക്‌സ്‌പോ 2020ല്‍ യോഗി ആദിത്യനാഥ് ഐ പാഡ് ഉപയോഗിച്ചിരുന്നു.

Keywords: News, National, India, New Delhi, Uttar Pradesh, Minister, Yogi Adityanath, Politics, Uttar Pradesh Cabinet Meetings to go Paperless with Ipads