Follow KVARTHA on Google news Follow Us!
ad

ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും നിര്‍മിച്ച സോപ്പ്, ടൂത്ത് പേസ്റ്റ്, റൂം ഫ്രഷ്നേഴ്സ്, സാമ്പ്രാണിത്തിരികള്‍, ഐ ഡ്രോപ്സ് ഇവ വാങ്ങണോ? എങ്കില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മാഘമേളയിലേക്ക് വരൂ!

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മാഘമേളയില്‍ ചെന്നാല്‍ News, Politics, Health, Health & Fitness, Business, Visitors, National,
ലഖ്നൗ: (www.kvartha.com 06.02.2020) ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മാഘമേളയില്‍ ചെന്നാല്‍ ഗോമൂത്രത്തില്‍നിന്നും ചാണകത്തില്‍നിന്നും നിര്‍മിച്ച സോപ്പ്, ടൂത്ത് പേസ്റ്റ്, റൂം ഫ്രഷ്നേഴ്സ്, സാമ്പ്രാണിത്തിരികള്‍, ഐ ഡ്രോപ്സ് തുടങ്ങിയവ വാങ്ങാം. എല്ലാ വര്‍ഷവും ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് മാഘമേള നടക്കുന്നത്.

വി എച്ച് പി യുടെ ഉടമസ്ഥതയിലുള്ള കാണ്‍പൂരിലെ ബിഠൂരില്‍ പ്രവര്‍ത്തിക്കുന്ന ഗോശാലയിലാണ് ഈ ഉത്പന്നങ്ങള്‍ നിര്‍മിച്ചത്. ഇതാദ്യമായാണ് ഈ ഉത്പന്നങ്ങള്‍ മാഘമേളയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നതെന്ന് ഗോശാലയുടെ മാനേജര്‍ അഭിഷേക് ബാജ്പേയി പറഞ്ഞു. എന്നാല്‍, ഇവയില്‍ ചിലതൊക്കെ 2013ലെയും 2019ലെയും കുംഭമേളകളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നതായും ബാജ്പേയി കൂട്ടിച്ചേര്‍ത്തു.

Toothpaste, eye drops made from cow urine at Magh mela, News, Politics, Health, Health & Fitness, Business, Visitors, National.

ഞങ്ങളുടെ ഉത്പന്നങ്ങളില്‍ ജൈവ വളങ്ങള്‍ മുതല്‍ വീട് ശുചിയാക്കാനുള്ള ഉത്പന്നങ്ങളും ഐ ഡ്രോപ്സ് മുതല്‍ വേദന സംഹാരികള്‍ വരെയുമുണ്ട്. ഐ ഡ്രോപ്പുകള്‍ കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. സോപ്പുകളും ഫെയ്സ് പാക്കുകളും സാമ്പ്രാണിത്തിരികളും നിര്‍മിക്കാന്‍ ഗോമൂത്രത്തെ കൂടാതെ ചാണകവും ഉപയോഗിച്ചിട്ടുണ്ട്.

Toothpaste, eye drops made from cow urine at Magh mela, News, Politics, Health, Health & Fitness, Business, Visitors, National.

ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഔഷധഗുണങ്ങളില്‍ വിശ്വസിക്കുന്ന ഒരുപാടു പേര്‍ ഞങ്ങളുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാറുണ്ട്. നിലവില്‍ രാജ്യമെമ്പാടുമുള്ള ആര്‍ എസ് എസ് - വി എച്ച് പി ക്യാമ്പുകളില്‍ ഇവ ലഭ്യമാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അഭിഷേക് പറഞ്ഞു.

Keywords: Toothpaste, eye drops made from cow urine at Magh mela, News, Politics, Health, Health & Fitness, Business, Visitors, National.