Follow KVARTHA on Google news Follow Us!
ad

മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരായില്ല; ശശി തരൂരിന് 5000 രൂപ പിഴ

News, National, India, New Delhi, Shashi Taroor, Court, Fine, Shashi Tharoor faces Rs 5,000 fineമാനനഷ്ടക്കേസില്‍ ഹാജരാകാത്തതിന് ശശി തരൂര്‍ എംപിക്ക് 5000 രൂപ പിഴ. തുടര്‍ച്ചയായി കോടതിയില്‍ ഹാജാരാകാതിരുന്നതിനാണ് തരൂരിന് ഡെല്‍ഹി കോടതി പിഴയിട്ടത്. കേസില്‍ അടുത്തവാദം കേള്‍ക്കുന്ന മാര്‍ച്ച് നാലിനു
ന്യൂഡെല്‍ഹി: (www.kvartha.com 16.02.2020) മാനനഷ്ടക്കേസില്‍ ഹാജരാകാത്തതിന് ശശി തരൂര്‍ എംപിക്ക് 5000 രൂപ പിഴ. തുടര്‍ച്ചയായി കോടതിയില്‍ ഹാജാരാകാതിരുന്നതിനാണ് തരൂരിന് ഡെല്‍ഹി കോടതി പിഴയിട്ടത്. കേസില്‍ അടുത്തവാദം കേള്‍ക്കുന്ന മാര്‍ച്ച് നാലിനു കോടതിയില്‍ നേരിട്ടുഹാജരാകാന്‍ തരൂരിന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹൂജ നിര്‍ദേശം നല്‍കി. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ തരൂര്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

News, National, India, New Delhi, Shashi Taroor, Court, Fine, Shashi Tharoor faces Rs 5,000 fine

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിന് ബി ജെ പി നേതാവ് രാജീവ് ബബ്ബറാണ് തരൂരിന്റെ പേരില്‍ മാനനഷ്ടക്കേസ് നല്‍കിയത്. 2018-ല്‍ ബെംഗളൂരുവിലെ സാഹിത്യോത്സവത്തില്‍ സംസാരിക്കവേ, മോദിയെ ഒരു ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചത് ശിവലിംഗത്തിലെ തേള്‍ എന്നാണെന്ന തരൂരിന്റെ പരാമര്‍ശത്തിനെതിരേയാണ് രാജീവ് ബബ്ബര്‍ ഹര്‍ജി നല്‍കിയത്. താനൊരു ശിവഭക്തനാണെന്നും തരൂര്‍ ശിവഭക്തരെ അപമാനിക്കുകയായിരുന്നെന്നും രാജീവിന്റെ പരാതിയില്‍ പറയുന്നുണ്ട്.

Keywords: News, National, India, New Delhi, Shashi Taroor, Court, Fine, Shashi Tharoor faces Rs 5,000 fine