Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കെ പോളിംഗ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു

ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കെNew Delhi, News, Death, Election, Officer
ന്യൂഡല്‍ഹി: (www.kvartha.com 08.02.2020) ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കെ പോളിംഗ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. ബബര്‍പൂര്‍ പോളിംഗ് ബൂത്തില്‍ നിയമിച്ചിരുന്ന തെരഞ്ഞെടുപ്പ് ഓഫീസറായ ഉദ്ദം സിംഗാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്നാണ് പ്രാഥമിക വിവരം.

ഡല്‍ഹിയില്‍ പോളിംഗ് പുരോഗമിക്കുകയാണ്. വലിയ സുരക്ഷയ്ക്ക് നടുവിലാണ് രാജ്യതലസ്ഥാനത്ത് വോട്ടിംഗ് നടക്കുന്നത്. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 13,750 ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എഎപിയും, ബിജെപിയും, കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. എഎപി 70 സീറ്റിലും മത്സരിക്കുന്നുണ്ട്.

New Delhi, News, Death, Election, Officer, Cardiac arrest, Poll officer, Assembly Election, Vote, Death, Poll officer dies of cardiac arrest in Delhi

ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ മത്സരിക്കുന്ന ഡെല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

Keywords: New Delhi, News, Death, Election, Officer, Cardiac arrest, Poll officer, Assembly Election, Vote, Death, Poll officer dies of cardiac arrest in Delhi