Follow KVARTHA on Google news Follow Us!
ad

3ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തി; അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്സ് വണ്ണില്‍ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വര്‍ണാഭമായ ചടങ്ങുകളോടെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മൂന്നു ദിവസം നീളുന്ന നീളുന്ന(36മണിക്കൂര്‍) സന്ദര്‍ശനത്തിനായിAmerica, President, Donald-Trump, Family, Visit, Prime Minister, Narendra Modi, Ahmedabad, Airport, Agra, National,
അഹമ്മദാബാദ്: (www.kvartha.com 24.02.2020) മൂന്നു ദിവസം നീളുന്ന നീളുന്ന(36മണിക്കൂര്‍) സന്ദര്‍ശനത്തിനായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്സ് വണ്ണില്‍ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വര്‍ണാഭായ ചടങ്ങുകളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.

ട്രംപ് എത്തിയതോടെ'നമസ്തേ ട്രംപ്' പരിപാടിക്ക് തുടക്കമായിരിക്കുകയാണ്. വിമാനമിറങ്ങിയ ട്രംപിനെ മോദി ആശ്ലേഷിച്ചുകൊണ്ടാണ് സ്വീകരിച്ചത്. അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയിരുന്നു. ട്രംപിന്റെ ഔദ്യോഗിക വാഹനവും വിമാനത്താവളത്തിലേക്ക് എത്തിയിട്ടുണ്ട്.

പ്രോട്ടോക്കോൾ മാറ്റിവച്ചാണ് പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് എത്തിയിട്ടുള്ളത്. സാധാരണ യു എസ് പ്രസിഡന്റുമാരെ സ്വീകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിമാർ പ്രോട്ടോക്കോൾ മാറ്റിവച്ചുകൊണ്ട് എത്താറുണ്ട്.

തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയി സബര്‍മതി ആശ്രമത്തിലേക്ക് ട്രംപ് നീങ്ങി. അവിടെ സന്ദര്‍ശനം നടത്തിയ ശേഷം റോഡ് ഷോ ആയി തന്നെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് നീങ്ങും. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 'നമസ്തേ ട്രംപ്' പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുക്കും. മകള്‍ ഇവാന്‍കയും അവരുടെ ഭര്‍ത്താവ് ജെറാദ് കുഷ്നറുമാണ് ആദ്യം വിമാനത്തില്‍ നിന്നിറങ്ങിയത്.

PM Modi Hugs US President Upon His Arrival; Leaders Embark On Roadshow In Ahmedabad, America, President, Donald-Trump, Family, Visit, Prime Minister, Narendra Modi, Ahmedabad, Airport, Agra, National

അതേസമയം പ്രധാനമന്ത്രിയുടെ വാഹനമാണ് ആദ്യം സബർമതി ആശ്രമത്തിലേക്ക് എത്തിയത്. അല്പനിമിഷത്തിന്‌ ശേഷം ട്രംപിന്റെയും വാഹനം സബർമതിയിലേക്ക് എത്തുകയായിരുന്നു. ശേഷം ഇരുവരും ചേർന്ന് ആശ്രമത്തിലെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ മാല ചാർത്തി. തുടർന്ന് ഇരു നേതാക്കളും ആശ്രമം ചുറ്റി കണ്ടു. ആശ്രമം ചുറ്റിക്കാണുന്നതിനിടെ ട്രംപ് അവിടുത്തെ ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്തു.
അഹമ്മദാബാ‌ദ് വിമാനത്താവളത്തിൽ നിന്ന് 22കി.മി റോഡ് യാത്രയ്ക്കിടെ ട്രംപും മോദിയും ജനങ്ങളെ അഭിവാദ്യം ചെയ്യും. നഗരം മുഴുവൻ മോദിയുടെയും ട്രംപിന്റെയും ഫ്ലക്സുകളാണ്. അതേസമയം,​ അഹമ്മദാബാദിലെ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി അനൗദ്യോഗിക കണക്ക് പ്രകാരം 85 കോടി രൂപയാണ് സർക്കാർ ചിലവഴിക്കുന്നത്.
ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറാവുന്ന സന്ദര്‍ശനത്തെ നയതന്ത്രലോകം ഉറ്റു നോക്കുകയാണ്. ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡെല്‍ഹിയിലെത്തും.

ചൊവ്വാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്ഘട്ടിൽ സന്ദർശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച. 11.30 ഓടെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീർ വിഷയങ്ങൾ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചർച്ചചെയ്യും. തുടർന്ന് സംയുക്ത വാർത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളിൽ ഒപ്പിടുമെങ്കിലും വമ്പൻ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോർട്ട്.

Keywords: PM Modi Hugs US President Upon His Arrival; Leaders Embark On Roadshow In Ahmedabad, America, President, Donald-Trump, Family, Visit, Prime Minister, Narendra Modi, Ahmedabad, Airport, Agra, National.