Follow KVARTHA on Google news Follow Us!
ad
Posts

ജയിലിനുള്ളില്‍ മാനസിക വിഭ്രാന്തി കാണിച്ച് നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ; ചുമരില്‍ സ്വയം തലയിടിച്ച് പൊട്ടിച്ചു

നിര്‍ഭയക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി മാനസിക വിഭ്രാന്തി കാണിച്ചു. മാര്‍ച്ച് മൂന്നിന് തൂക്കിക്കൊല്ലാന്‍ ശിക്ഷ വിധിക്കപ്പെട്ട പ്രതികളില്‍ ഒരാളായ വിനയ് News, National, India, New Delhi, Accused, Tihar Jail, Prisoners, Court, Mother, Food, Nirbhaya case accused Vinay Sharma in jail Smashed his Head himself
ന്യൂഡെല്‍ഹി: (www.kvartha.com 21.02.2020) നിര്‍ഭയക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി മാനസിക വിഭ്രാന്തി കാണിച്ചു. മാര്‍ച്ച് മൂന്നിന് തൂക്കിക്കൊല്ലാന്‍ ശിക്ഷ വിധിക്കപ്പെട്ട പ്രതികളില്‍ ഒരാളായ വിനയ് ശര്‍മയാണ് ജയിലിനുള്ളിലെ ചുമരില്‍ സ്വയം തലയിടിപ്പിച്ച് പരിക്കേല്‍പ്പിച്ചത്.

News, National, India, New Delhi, Accused, Tihar Jail, Prisoners, Court, Mother, Food, Nirbhaya case accused Vinay Sharma in jail Smashed his Head himself

സംഭവസമയത്ത് ഇയാളെ പിടിച്ചു മാറ്റിയതിനാല്‍ നിസാര പരിക്കുകള്‍ മാത്രമാണ് പറ്റിയതെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 16നാണ് സംഭവം നടന്നത്.

സുപ്രീംകോടതി വധശിക്ഷാ തീയതി വിധിച്ച ദിവസം വിനയ് ശര്‍മയുടെ അമ്മ കാണാനെത്തിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചത്. മാതാവിനെ തിരിച്ചറിയാത്ത പോലെയാണ് ഇയാള്‍ പെരുമാറിയതെന്നും റിപ്പോര്‍ട്ടുണ്ട്.

തൂക്കിലേറ്റപ്പെടുമെന്ന് ഉറപ്പായതോടെ പ്രതികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. പലരും നിരാഹാരത്തിലാണ്. വധശിക്ഷ നീട്ടാനുള്ള പ്രതികളുടെ ശ്രമങ്ങളാണിതെന്നാണ് ജയില്‍ അധികൃതരുടെ വാദം.

വിനയ് ശര്‍മ കടുത്ത വിഷാദരോഗത്തിലാണെന്ന് അഭിഭാഷകന്‍ ഡെല്‍ഹി കോടതിയെ അറിയിച്ചിരുന്നു. ഇത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ക്ക് പ്രകടമായ മാനസികരോഗമില്ലെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്.

വിനയ്ശര്‍മ കടുത്ത മാനസിക രോഗത്തിന് അടിമയാണെന്നും അതിനാലാണ് സ്വയം മുറിവേല്‍പ്പിക്കുന്നതെന്നും ഇന്നലെ ഇയാളുടെ അഭിഭാഷകന്‍ പട്യാല കോടതിയെ അറിയിച്ചു. ഇയാള്‍ക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ജയില്‍ അധികൃതരോട് പട്യാല കോടതി റിപ്പോര്‍ട്ട് തേടി. കേസ് 22ന് പരിഗണിക്കും.

ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വിനയ് ശര്‍മ്മയുടെ അഭിഭാഷകനായ എ പി സിംഗ് ഡെല്‍ഹി സര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. വിനയ്ശര്‍മ്മയുടെ ദയാഹര്‍ജി തള്ളാന്‍ ഡെല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത് ജനുവരി 30നാണ്. മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കേജ്രിവാള്‍ മന്ത്രിയായിരുന്നില്ല- എ.പി. സിംഗ് പറയുന്നു.

Keywords: News, National, India, New Delhi, Accused, Tihar Jail, Prisoners, Court, Mother, Food, Nirbhaya case accused Vinay Sharma in jail Smashed his Head himself