Follow KVARTHA on Google news Follow Us!
ad

കൊച്ചിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചത് കൊറോണ മൂലമല്ല; സംസ്ഥാനത്ത് ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി

എറണാകുളത്ത് മലേഷ്യയില്‍ നിന്നെത്തിയ യുവാവ് മരിച്ച സംഭവത്തില്‍Kochi, News, Kerala, Health, Health Minister, Death, Youth
കൊച്ചി: (www.kvartha.com 29.02.2020) എറണാകുളത്ത് മലേഷ്യയില്‍ നിന്നെത്തിയ യുവാവ് മരിച്ച സംഭവത്തില്‍ കൊറോണയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യ പരിശോധന ഫലത്തില്‍ കൊറോണയല്ലെന്ന് വ്യക്തമായിരുന്നു. വിശദ പരിശോധനക്കായി ആന്തരീക സ്രവങ്ങള്‍ വീണ്ടും അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലേഷ്യയില്‍ നിന്നെത്തിയ യുവാവിനെ പനിയെ തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞിട്ടുണ്ട്. അതേസമയം കൊറോണ മുക്തം എന്ന പ്രഖ്യാപനം നടത്തിയിട്ടില്ല. ലോകരാഷ്ട്രങ്ങളില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരും. കൊറോണ മുക്തം എന്ന പ്രഖ്യാപനം നടത്താത്തത് ഇത് കൊണ്ടാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Kochi, News, Kerala, Health, Health Minister, Death, Youth, Coronavirus, Health minister k k shylaja about coronavirus

Related News: കൊവിഡ് 19; പനി ബാധിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

Keywords: Kochi, News, Kerala, Health, Health Minister, Death, Youth, Coronavirus, Health minister k k shylaja about coronavirus