Follow KVARTHA on Google news Follow Us!
ad

മുത്തൂറ്റ് ബ്രാഞ്ചില്‍ തൊഴില്‍ തര്‍ക്കം; മാനേജരുടെ ദേഹത്ത് മീന്‍വെള്ളം ഒഴിച്ചതായി പരാതി

മുത്തൂറ്റ് ഫിനാന്‍സ് വനിതാ ബ്രാഞ്ച് മാനേജരുടെ മേല്‍ മീന്‍ കഴികിയ വെള്ളം ഒഴിച്ചതായി പരാതി. മുത്തൂറ്റ് ഫിനാന്‍ന്റെ കട്ടപ്പന ബ്രാഞ്ച് മാനേജരായ അനിതാ ഗോപാലന് നേരെയാണ് News, Kerala, Idukki, Fish, Clash, Labours, Employment Dispute at Muthoot Branch
ഇടുക്കി: (www.kvartha.com 12.02.2020) മുത്തൂറ്റ് ഫിനാന്‍സ് വനിതാ ബ്രാഞ്ച് മാനേജരുടെ മേല്‍ മീന്‍ കഴികിയ വെള്ളം ഒഴിച്ചതായി പരാതി. മുത്തൂറ്റ് ഫിനാന്‍ന്റെ കട്ടപ്പന ബ്രാഞ്ച് മാനേജരായ അനിതാ ഗോപാലന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസ് തുറക്കാന്‍ എത്തിയ സമയത്ത് എട്ട് സി.ഐ.ടി.യു പ്രവര്‍ത്തകരാണ് തന്റെ മേല്‍ മീന്‍ വെള്ളമൊഴിച്ചതെന്ന് അനിത ആരോപിക്കുന്നു.

News, Kerala, Idukki, Fish, Clash, Labours, Employment Dispute at Muthoot Branch

പത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഓഫീസ് തുറക്കാനായി എത്തിയപ്പോള്‍ അതിലൊരാള്‍ ഓടിവന്ന് വലിയ പ്ലാസ്റ്റിക് പാത്രത്തിലെ മീന്‍വെള്ളം ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റൊരാളും മീന്‍വെള്ളം ദേഹത്തേക്ക് ഒഴിച്ചു. ഓഫീസിന്റെ പൂട്ടും തകരാറിലാക്കിയിരുന്നു. പിന്നീട് പൂട്ട് അറുത്താണ് ഓഫീസില്‍ പ്രവേശിച്ചതെന്നും അനിത പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പും മുത്തൂറ്റ് ഫിനാന്‍സിന്റെ കട്ടപ്പന ശാഖയ്ക്ക് നേരേ അതിക്രമങ്ങളുണ്ടായിരുന്നു. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി പോലീസിനെ പിന്‍വലിച്ചിരുന്നു. ഇതിനിടയിലാണ് ഇങ്ങനെയൊരു അക്രമമുണ്ടായത്.

Keywords: News, Kerala, Idukki, Fish, Clash, Labours, Employment Dispute at Muthoot Branch