» » » » » » » » » » » » തമ്പുരാന്‍ കുന്നിലെ വീട് രഹസ്യങ്ങളുടെ കൂടാരം; അനാശാസ്യ കേന്ദ്രത്തില്‍ റാണിയായി വാണ ബിന്‍സയെ കുറിച്ച് പൊലീസ് പുറത്തുവിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; സിനിമാ നടിമാരെ വെല്ലുന്ന സൗന്ദര്യത്തില്‍ മയക്കി യുവതീ യുവാക്കളെ വലയില്‍ വീഴ്ത്താന്‍ മിടുമിടുക്കി; ജോലിക്കാരിയായി നിയമിച്ച് പെണ്‍കുട്ടിയെ ഉന്നതര്‍ക്ക് കാഴ്ചവെച്ച സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം അടിത്തട്ടിലേക്ക്

കൊച്ചി: (www.kvartha.com 25.02.2020) മലപ്പുറം എടക്കര തമ്പുരാന്‍ കുന്നിലെ ഈ വീട് രഹസ്യങ്ങളുടെ കൂടാരമാണ്. അനാശാസ്യ കേന്ദ്രത്തില്‍ റാണിയായി വാണ 31കാരിയായ ബിന്‍സയെ കുറിച്ച് പൊലീസ് പുറത്തുവിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സിനിമാ നടിമാരെ വെല്ലുന്ന സൗന്ദര്യത്തില്‍ മയക്കി യുവതീ യുവാക്കളെ വലയില്‍ വീഴ്ത്താന്‍ മിടുമിടുക്കിയാണ് ബിന്‍സ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാകുന്നത്.

വീട്ടു ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ പാര്‍പ്പിച്ച് യുവതിയെ പലര്‍ക്കായി കാഴ്ചവെച്ച സംഭവത്തിലാണ് ബിന്‍സയും കൂട്ടരും കഴിഞ്ഞദിവസം അറസ്റ്റിലായത്. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിനിയുടെ പരാതിയിലാണ് എടക്കര തമ്പുരാന്‍ കുന്ന് സരോവരം വീട്ടില്‍ ബിന്‍സ(31), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ശമീര്‍ (21), ചുള്ളിയോട് പറമ്പില്‍ മുഹമ്മദ് ഷാന്‍ (24) എന്നിവരെ പൊലീസ് പിടികൂടുന്നത്. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്.

 Edakkara molest case; Victim given another complaint and police arrested one accused , Kochi, News, Malappuram, Arrested, Police, Complaint, Remanded, Court, Molestation, Kerala.

അതേസമയം തിങ്കളാഴ്ച യുവതി നല്‍കിയ മറ്റൊരു പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എടക്കര കാപ്പുണ്ട പുളിക്കല്‍ വീട് സക്കീര്‍ബാബുവാണ് അറസ്റ്റിലായത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി മറ്റുള്ളവര്‍ക്ക് കൈമാറിയ വീട്ടുടമ ബിന്‍സ ഈ കേസിലും പ്രതിയാണെന്ന് എടക്കര പൊലീസ് പറഞ്ഞു. തിങ്കളാഴ്ച അറസ്റ്റിലായ സക്കീര്‍ബാബു ഇടനിലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. ഇയാളാണ് കൂടുതല്‍ ഇടപാടുകാരെ ബിന്‍സയുടെ വീട്ടിലേക്ക് എത്തിച്ചിരുന്നത്.

സി ഐ മനോജ് പറയറ്റ, എസ് ഐമാരായ വി അമീറലി, കെ ഹരിദാസ്, എ എസ് ഐമാരായ അഹമ്മദ്, സതീഷ് കുമാര്‍, സി പി ഒമാരായ ബിന്ദു, സുനിത, അരുണ്‍, സാജന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മൂന്ന് വയസുള്ള കുട്ടിയെ പരിചരിക്കാന്‍ എന്ന് പറഞ്ഞാണ് ബിന്‍സ ഇക്കഴിഞ്ഞ ജനുവരി 20ന് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. എന്നാല്‍ വീട്ടില്‍ എത്തിച്ച ശേഷം യുവതിയെ ഇവര്‍ നിരന്തരം ശാരീരികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി തരപ്പെടുത്തിയത്. എന്നാല്‍ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തന്നെ തളച്ചിടുകയായിരുന്നു ബിന്‍സ. ബിന്‍സ വീട്ടില്‍ നിന്നും പുറത്തു പോകുമ്പോള്‍ വാതില്‍ പുറമേ നിന്നും പൂട്ടുകയായിരുന്നു പതിവ്.

പിന്നീട് വീട്ടിലെത്തുന്നവര്‍ക്ക് യുവതിയെ ബിന്‍സ കാഴ്ച വയ്ക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിയിലൂടെയും മര്‍ദനത്തിലൂടെയും ബിന്‍സ യുവതിയെ കീഴ്‌പെടുത്തുകയായിരുന്നു. ചിലപ്പോഴൊക്കെ പുറത്തുകൊണ്ട് പോയും ബിന്‍സ യുവതിയെ പലര്‍ക്കും കാഴ്ച വെച്ചു. സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി ശാരീരികമായി ദുരുപയോഗത്തിന് ഇരയായ വിവരം അറിയിച്ചതും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതും.

അതേസമയം ബിന്‍സിയുടെ മുന്‍ കാലവും അത്ര നല്ലതായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ആദ്യ ഭര്‍ത്താവായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒപ്പമാണ് ബിന്‍സ ആദ്യമായി എടക്കരയില്‍ എത്തിയത്. എന്നാല്‍ ബിന്‍സയുടെ രഹസ്യ ബന്ധങ്ങള്‍ മനസിലാക്കിയ ഭര്‍ത്താവ് വിവാഹ ബന്ധം അവസാനിപ്പിച്ചു. ഈ ബന്ധത്തിലുണ്ടായ കുട്ടി ഇപപ്പോള്‍ ഭര്‍ത്താവിന്റെ സംരക്ഷണയിലാണ്. ഈ ബന്ധത്തിന് പിന്നാലെ മറ്റൊരു യുവാവുമായും ബിന്‍സ അടുത്തു. ഇക്കാലത്തും ഒരു കുഞ്ഞുണ്ടായി. ഇയാളുടെ പണം ദൂര്‍ത്തടിച്ച് തീര്‍ത്തതോടെ ഇയാളെ ഉപേക്ഷിച്ചു.

തമ്പുരാന്‍ കുന്നിലെ വീട് കേന്ദ്രീകരിച്ച് ആയിരുന്നു ബിന്‍സയുടെ പിന്നീടുള്ള പ്രവര്‍ത്തനം. എന്നാല്‍ അനാശാസ്യ കേന്ദ്രത്തിലേക്ക് ആളുകള്‍ ഒഴുകാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.

നാട്ടുകാര്‍ രംഗത്തെത്തിയതോടെ തന്നെ ശല്യം ചെയ്യുന്നു എന്ന് കാട്ടി പൊലീസിന് ബിന്‍സ കള്ളപ്പരാതിയും നല്‍കി. മാത്രമല്ല വീടിനു മുമ്പില്‍ സിസി ടിവി സ്ഥാപിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ആ പരിസരത്തേക്ക് വരാതെയായി. അങ്ങനെയിരിക്കെയാണ് കുഞ്ഞിനെ നോക്കാനായി യുവതിയെ വീട്ടില്‍ താമസിപ്പിക്കുന്നത്. പിന്നീട് ഇടപാടുകാര്‍ക്കെല്ലാം യുവതിയ കാഴ്ച വയ്ക്കുകയായിരുന്നു.

Keywords: Edakkara molest case; Victim given another complaint and police arrested one accused , Kochi, News, Malappuram, Arrested, Police, Complaint, Remanded, Court, Molestation, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal