Follow KVARTHA on Google news Follow Us!
ad

അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശക്തമായ നടപടി തുടങ്ങി; അര്‍ധസൈനികരും രംഗത്ത്; സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തിയ ഡോവല്‍ പ്രധാനമന്ത്രിയെ കാര്യങ്ങള്‍ നേരിട്ട് ധരിപ്പിക്കും

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട New Delhi, News, Trending, Clash, attack, Injured, Prime Minister, Narendra Modi, Cabinet, National,
ന്യൂഡല്‍ഹി: (www.kvartha.com 26.02.2020) പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഡെല്‍ഹിയില്‍ സ്ഥിതിഗതികള്‍ വഷളായതോടെ നഗരത്തിലെ ക്രമസമാധാന നില നിയന്ത്രണവിധേയമാക്കുന്നതിന്റെ ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നല്‍കി.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരാണ് ഡെല്‍ഹിയുടെ ചുമതല ഡോവലിന് നല്‍കിയത്. ചുമതല ഏറ്റെടുത്തതോടെ അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശക്തമായ നടപടി തുടങ്ങിക്കഴിഞ്ഞു. അര്‍ധസൈനികരും രംഗത്തെത്തി. വിവിധ സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തിയ ഡോവല്‍ നഗരത്തിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിസഭയെയും നേരിട്ട് ധരിപ്പിക്കും.

Delhi violence: Death toll climbs to 17; NSA Ajit Doval visits violent-hit areas, New Delhi, News, Trending, Clash, Attack, Injured, Prime Minister, Narendra Modi, Cabinet, National

അതിനിടെ രാജ്യ തലസ്ഥാനത്ത് നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. അക്രമത്തില്‍ 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.

സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ക്കും ഒരു ക്യാമറാമാനും കലാപകാരികള്‍ നടത്തിയ അക്രമത്തില്‍ പരിക്കേറ്റു. ഡെല്‍ഹിയിലെ സ്‌കൂളുകള്‍ക്കു ബുധനാഴ്ച അവധിയാണ്.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മിഷണറായി എസ് എന്‍ ശ്രീവാസ്തവയെ നിയമിച്ചു. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. രണ്ട് ദിവസമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ചേരിതിരിഞ്ഞ് നടത്തുന്ന ഏറ്റുമുട്ടല്‍ വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വഴിമാറുകയും, കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുകയും ചെയ്തു. ഇരുമ്പ് ദണ്ഡുകളും മുളവടികളും കൊണ്ടുള്ള ആക്രമണങ്ങളും വെടിവയ്പും കല്ലേറും കടകള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ തീവച്ചു.

Keywords: Delhi violence: Death toll climbs to 17; NSA Ajit Doval visits violent-hit areas, New Delhi, News, Trending, Clash, Attack, Injured, Prime Minister, Narendra Modi, Cabinet, National.