കൊറോണ; ജപ്പാനില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്; കപ്പലിലെ 3,711 പേര്‍ നിരീക്ഷണത്തില്‍, 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ; ജപ്പാനില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്; കപ്പലിലെ 3,711 പേര്‍ നിരീക്ഷണത്തില്‍, 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ടോക്കിയോ: (www.kvartha.com 05.02.2020) കൊറോണ വൈറസ് ബാധ ലോകത്തെ ഭീതിയിലാഴ്ത്തി തുടരുമ്പോള്‍ ജാപ്പനീസ് ക്രൂയിസ് കപ്പലില്‍ പത്ത് പേര്‍ക്ക് നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിലുള്ള 3,711 പേരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ മാസം കപ്പലില്‍ യാത്ര ചെയ്ത, ഹോങ്കോങ്കില്‍ ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ വൈറസ് ബാധിച്ചതിനെത്തുടര്‍ന്നാണ് കപ്പലിലുള്ളവരെ പരിശോധനയ്ക്കു വിധേയരാക്കിയത്.

രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന 272 പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ 31 പേരുടെ ഫലം ലഭിച്ചതില്‍ 10 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും ജപ്പാന്‍ ആരോഗ്യ മന്ത്രി കട്‌സുനോബ് കറ്റോ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ കപ്പലില്‍നിന്നു മാറ്റി. കപ്പലില്‍ ഉള്ള ബാക്കിയുള്ളവരെയെല്ലാം 14 ദിവസം നിരീക്ഷണത്തിലാക്കും. അതിനു ശേഷമേ പോകാന്‍ അനുവദിക്കൂവെന്നും കറ്റോ പറഞ്ഞു.

 Tokyo, News, World, Health, Ship, Passengers, Health Minister, Coronavirus, Test, Japanese Health Minister, Katsunobu Kato, Coronavirus: Ten passengers on cruise ship test positive for virus

കപ്പലിലുള്ള പകുതിയിലേറേ പേരും ജാപ്പനീസ് പൗരന്മാരാണെന്നും മറ്റുള്ളവരുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലെന്നും ക്രൂയിസ് കപ്പലിന്റെ ഓപ്പറേറ്റര്‍ വ്യക്തമാക്കി. ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബരക്കപ്പല്‍ തിങ്കളാഴ്ചയാണ് യോക്കോഹമ തുറമുഖത്ത് നങ്കൂരമിട്ടത്. യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.

Keywords: Tokyo, News, World, Health, Ship, Passengers, Health Minister, Coronavirus, Test, Japanese Health Minister, Katsunobu Kato, Coronavirus: Ten passengers on cruise ship test positive for virus
ad