Follow KVARTHA on Google news Follow Us!
ad

തനിക്കിന്ന് സന്തോഷത്തിന്റെ ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്കിന്ന് ഏറെ സന്തോഷമുള്ളThiruvananthapuram, News, Trending, House, Chief Minister, Pinarayi vijayan, Facebook, post, Kerala,
തിരുവനന്തപുരം: (www.kvartha.com 29.02.2020) മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്കിന്ന് ഏറെ സന്തോഷമുള്ള ദിവസമാണെന്ന് പിണറായി വിജയന്‍. എല്‍ ഡി എഫ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്ന എല്ലാവര്‍ക്കും വീടെന്ന സ്വപ്നം പാതിവഴി പിന്നിട്ടിരിക്കുന്ന ദിവസത്തിലാണ് മുഖ്യമന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം.

ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീട് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കരകുളം ഏണിക്കരയിലെ ചന്ദ്രന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി അതിനു അടുത്ത് തന്നെയുള്ള കാച്ചാണിയില്‍ ജന്മനാ ശാരീരിക അവശതകള്‍ മൂലം ശയ്യാവലംബിയായ മണികണ്ഠന്റെ വീടും സന്ദര്‍ശിച്ചു.

Completed over 2 lakh houses under Life Mission: Kerala CM Pinarayi Vijayan, Thiruvananthapuram, News, Trending, House, Chief Minister, Pinarayi vijayan, Facebook, Post, Kerala

മണികണ്ഠന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മുഖ്യമന്ത്രിയെ ഒന്ന് കാണണം എന്നത്. പരിചയക്കാരായ പാര്‍ടി സഖാക്കള്‍ വഴി പ്രാദേശിക പാര്‍ടി നേതൃത്വം ഈ വിവരം അറിയിച്ചപ്പോള്‍ തന്നെ അടുത്ത അവസരത്തില്‍ മണികണ്ഠനെ വീട്ടില്‍ പോയി കാണാം എന്ന് തീരുമാനിച്ചിരുന്നു.

എന്നാല്‍ ലൈഫ് വഴി രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്ന സുദിനത്തില്‍ തന്നെ മണികണ്ഠനെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ് ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം;

മുഖ്യമന്ത്രിയെന്ന നിലയില്‍ ഏറെ സന്തോഷമുള്ള ദിവസമാണ് ഇന്ന്.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്ന എല്ലാവര്‍ക്കും വീടെന്ന സ്വപ്നം പാതിവഴി പിന്നിട്ടിരിക്കുകയാണിന്ന്. ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീട് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കരകുളം ഏണിക്കരയിലെ ചന്ദ്രന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തു.

അതിനു അടുത്ത് കാച്ചാണിയിലാണ് ജന്മനാ ശാരീരിക അവശതകള്‍ മൂലം ശയ്യാവലംബിയായ മണികണ്ഠന്റെ വീട്. മണികണ്ഠന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒന്ന് കാണണം എന്നത്. പരിചയക്കാരായ പാര്‍ടി സഖാക്കള്‍ വഴി പ്രാദേശിക പാര്‍ടി നേതൃത്വം ഈ വിവരം അറിയിച്ചപ്പോള്‍ തന്നെ അടുത്ത അവസരത്തില്‍ മണികണ്ഠനെ വീട്ടില്‍ പോയി കാണാം എന്ന് തീരുമാനിച്ചിരുന്നു.

ലൈഫ് വഴി രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്ന ഈ സുദിനത്തില്‍ തന്നെ മണികണ്ഠനെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്നു.

Keywords: Completed over 2 lakh houses under Life Mission: Kerala CM Pinarayi Vijayan, Thiruvananthapuram, News, Trending, House, Chief Minister, Pinarayi vijayan, Facebook, Post, Kerala.