» » » » » » » » » ഇത്ര നരാധമന്‍മാരോ ബസ് തൊഴിലാളികള്‍? വിദ്യാര്‍ത്ഥിയെ ഓടുന്ന ബസില്‍ നിന്നും തള്ളിയിട്ട കിളി പിടിയില്‍

ഇരിട്ടി: (www.kvartha.com 13.02.2020) ഇത്ര നരാധമന്‍മാരാണോ ഇവര്‍ എന്ന ചോദ്യം ഉയരുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ ക്രൂരമായി പെരുമാറുന്നത് തുടരുന്നു. കണ്ണൂര്‍ ഇരിട്ടിക്കടുത്തെ കൂടാളിയില്‍ സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തളളിയിട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനെ തുടര്‍ന്ന് കുറ്റക്കാരനായ ക്ലീനര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചോദ്യം ചെയ്യലില്‍ നിഷേധിച്ചുവെങ്കിലും സി സി ടി വിയുടെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം. കണ്ണൂര്‍ ജില്ലയിലെ കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ബസില്‍ കയറുന്നതിനിടെ ക്ലീനര്‍ തള്ളിയിട്ടത്. സംഭവത്തില്‍ ഇരിട്ടി -കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന കെ സി എം ബസിലെ ക്ലീനര്‍ ശ്രീജിത്തിനെതിരെയാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്തത്. ഇയാളെ പിടികൂടിയതിനോടൊപ്പം ബസും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ കുട്ടികള്‍ക്കെതിരെ അതിക്രമം തുടരുന്ന സാഹചര്യത്തില്‍ നടപടി ശക്തമാകുമെന്ന് മട്ടന്നൂര്‍ സി ഐ രാജീവ് കുമാര്‍ പറഞ്ഞു.

Watch VideoKeywords: Kerala, News, Student, bus, Kannur, Trending, Video, Case against Bus cleaner for Pushed down a student

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal