Follow KVARTHA on Google news Follow Us!
ad

വനിതയായ ബാങ്ക് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

ബാങ്ക് സെക്രട്ടറിയായ വനിതയെ കയ്യേറ്റം ചെയ്ത മൂന്ന് ജീവനക്കാരെ സസ്‌പെന്ഡ് ചെയ്തു. Bank suspends staffs for assaulting lady secretary,
തളിപ്പറമ്പ്: (www.kvartha.com 23.02.2020) ബാങ്ക് സെക്രട്ടറിയായ വനിതയെ കയ്യേറ്റം ചെയ്ത മൂന്ന് ജീവനക്കാരെ സസ്‌പെന്ഡ് ചെയ്തു. പിഗ്മി കളക്ടറെ ജോലിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി നിര്‍ത്തി. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി വി പുഷ്പകുമാരിയെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് നടപടി.

തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിലെ സീനിയര്‍ ക്ലര്‍ക്ക് കെ സി തിലകന്‍, ബ്രാഞ്ച് മാനേജര്‍ ഇന്‍ ചാര്‍ജ് സി അഭിലാഷ്, അറ്ററന്‍ഡര്‍ സുനോജ്, പിഗ്മി കളക്ടര്‍ കെ വിനോദ് എന്നിവരുടെ പേരിലാണ് നടപടി. പ്രസിഡന്റ് കല്ലിങ്കീല്‍ പത്മനാഭനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. 


ഇക്കഴിഞ്ഞ ഫെബ്രുവരി 11 നാണ് ബാങ്ക് സെക്രട്ടറിയെ കാബിനില്‍ തടഞ്ഞുവെക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇവരുടെ പേരില്‍ ഐപിസി 353, പൊതുമുതല്‍ നശിപ്പിപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ബാങ്ക് സെക്രട്ടറി ടി വി പുഷ്പകുമാരിയുടെ പരാതിയിലാണ് കേസ്. അതിന് പിന്നാലെയാണ് ബാങ്കും നടപടിയെടുത്തത്. തിലകന്റെ പേരിലുള്ള ഒരു അക്കൗണ്ട് സെക്രട്ടറി മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് തിലകന്‍, വിനോദ്, അഭിലാഷ്, സുനോജ് എന്നിവര്‍ ചേര്‍ന്ന് സെക്രട്ടറിയുടെ കാബിനില്‍ കയറി അകത്ത് നിന്ന് പൂട്ടുകയും റൂമിലെ കസേരകള്‍ വലിച്ചിട്ട് അക്രമം കാണിക്കുകയും ചെയ്തു. റൂമിനകത്തെ കുടിവെള്ളം സൂക്ഷിച്ച പാത്രം അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. മറ്റൊരു വാതിലിലൂടെ പുറത്തേക്കോടി രക്ഷപ്പെട്ട സെക്രട്ടറി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയശേഷമാണ് പോലീസ് സുരക്ഷയോടെ വീണ്ടും ബാങ്കിലെത്തിയത്.

Keywords: Kannur, Taliparamba, Bank suspends staffs for assaulting lady secretary, Local-News, Trending, Crime, Criminal Case, Police, Kerala.