Follow KVARTHA on Google news Follow Us!
ad

വിമാനയാത്രയ്ക്കിടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ 75,000 രൂപ മോഷണം പോയി

വിമാനയാത്രയ്ക്കിടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംNews, theft, Flight, Election Commission, Complaint, Police, Probe, Thiruvananthapuram, Airport, Report, Kerala
തിരുവനന്തപുരം: (www.kvartha.com 11.02.2020) വിമാനയാത്രയ്ക്കിടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ 75,000 രൂപ മോഷണം പോയി. ജയ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കപ്പെട്ടതെന്ന് ടിക്കാറാം മീണ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു മീണ യാത്ര ചെയ്തിരുന്നത്. സംഭവത്തില്‍ മീണയുടെ പരാതിയില്‍ വലിയ തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മോഷണത്തിനാസ്പദമായ സംഭവം നടന്നത്. ജയ്പൂരില്‍ നിന്ന് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

75,000 stolen by chief election officer Tikaram Meena during the flight, News, theft, Flight, Election Commission, Complaint, Police, Probe, Thiruvananthapuram, Airport, Report, Kerala

വിമാനത്താവള അധികൃതരെ പരാതിയറിയിച്ച മീണ കഴിഞ്ഞദിവസം പൊലീസിലും പരാതി നല്‍കി. കഴിഞ്ഞ രണ്ടാഴ്ചയായി ട്രെയിനുകള്‍ കേന്ദ്രീകരിച്ച് വ്യാപക മോഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിലും മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ തന്നെ കൊള്ളയടിച്ചത് ഗൗരവത്തോടെയാണ് പൊലീസ് നോക്കി കാണുന്നത്.

Keywords: 75,000 stolen by chief election officer Tikaram Meena during the flight, News, theft, Flight, Election Commission, Complaint, Police, Probe, Thiruvananthapuram, Airport, Report, Kerala.