Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് 10 പേര്‍ക്ക് പരിക്ക്

വിദ്യാത്ഥികളുമായി സ്‌കൂളിലേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് Thalassery, News, Local-News, Accident, Injured, hospital, Treatment, school, Students, Auto & Vehicles, Kerala,
തലശേരി: (www.kvartha.com 25.02.2020) വിദ്യാത്ഥികളുമായി സ്‌കൂളിലേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ചൊക്ലി മേക്കുന്നില്‍ തേങ്ങാക്കൂടക്കടുത്ത് വെച്ചാണ് അപകടം നടന്നത്.

10 students injured in auto rickshaw accident, Thalassery, News, Local-News, Accident, Injured, Hospital, Treatment, School, Students, Auto & Vehicles, Kerala

ചൊക്ലി രാമകൃഷ്ണ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നിഹാല്‍ (6) ഷരോണ്‍ (6) പ്രിയാമണി (5) അന്‍ഷിക (5) അഭിരാജ് (6) നവേദ് (6) പ്രിയനന്ദ (6) മുഹമ്മദ് (5) സ്‌കൂളിലെ ആയ അഖില (35) ഓട്ടോ ഡ്രൈവര്‍ രജ്ഞിത്ത് ( 40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Keywords: 10 students injured in auto rickshaw accident, Thalassery, News, Local-News, Accident, Injured, Hospital, Treatment, School, Students, Auto & Vehicles, Kerala.