Follow KVARTHA on Google news Follow Us!
ad

ടോള്‍പ്ലാസയില്‍ യാത്രക്കാരിയായ യുവതി ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു; സംഭവം പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞുടച്ചു

പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതകുരുക്കില്‍ അകപ്പെട്ട കാര്‍ യാത്രിക വാഹനങ്ങള്‍ക്ക് ടോള്‍ ബൂത്ത് തുറന്നുകൊടുത്തു. 20മിനുട്ട് നേരം ടോള്‍ കൊടുക്കാതെ യുവതി News, Kerala, Thrissur, Toll Collection, Passenger, Car, Mobile, Police, Case, Women Traveler Open Paliyakekara Toll Plaza
തൃശ്ശൂര്‍: (www.kvartha.com 24.01.2020) പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതകുരുക്കില്‍ അകപ്പെട്ട കാര്‍ യാത്രിക വാഹനങ്ങള്‍ക്ക് ടോള്‍ ബൂത്ത് തുറന്നുകൊടുത്തു. 20മിനുട്ട് നേരം ടോള്‍ കൊടുക്കാതെ യുവതി വാഹനങ്ങള്‍ കടത്തിവിട്ടു. സംഭവം ജീവനക്കാര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പിന്നെയും പ്രശ്‌നമായി.

വ്യാഴാഴ്ച വൈകീട്ടായിരുന്നു വിചിത്രമായ സംഭവം അരങ്ങേറിയത്. ടോള്‍ ബൂത്തിലെ ക്രോസ് ബാര്‍ ഉയര്‍ത്തിപിടിച്ചാണ് യുവതി വാഹനങ്ങള്‍ കടത്തിവിട്ടത്. ചിത്രങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ യുവതി പിടിച്ചുവാങ്ങി എറിഞ്ഞ് തകര്‍ത്തു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ യുവതിയെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.

തിരുവനന്തപുരം സ്വദേശിയാണ് യുവതി. ടോള്‍ ബൂത്തിന് മുന്നിലെ നിരയില്‍ അഞ്ച് വാഹനങ്ങളേക്കാള്‍ കൂടുതല്‍ വന്നാല്‍ ബൂത്ത് തുറന്ന് വിടണമെന്ന് വ്യവസ്ഥയുണ്ടെന്ന് പറഞ്ഞായിരുന്നു യുവതിയുടെ പ്രതിഷേധം.

ടോള്‍ കമ്പനി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി. യുവതിക്കെതിരെ കമ്പനി അധികൃതര്‍ പരാതി നല്‍കി. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല.

News, Kerala, Thrissur, Toll Collection, Passenger, Car, Mobile, Police, Case, Women Traveler Open Paliyakekara Toll Plaza

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thrissur, Toll Collection, Passenger, Car, Mobile, Police, Case, Women Traveler Open Paliyakekara Toll Plaza