Follow KVARTHA on Google news Follow Us!
ad

വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം കൂടി; കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയ വിവാഹത്തിന് ഒരുങ്ങുന്നു

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയ Kochi, News, Local-News, Marriage, Friends, Kerala,
കൊച്ചി: (www.kvartha.com 23.01.2020) കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയ വിവാഹത്തിന് ഒരുങ്ങുന്നു. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്ന് ജനുവരി 26ന് ആണ് ഹെയ്ദിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എറണാകുളം ടി ഡി എം ഹാളില്‍ വെച്ചാണ് വിവാഹം. സ്വകാര്യ വാര്‍ത്താ ചാനലിലെ അവതാരകയായ ഹെയ്ദി സാദിയ രഞ്ജു രഞ്ജിമാരുടെ മകളാണ്.

സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥര്‍വ് മോഹനാണ് വരന്‍. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അഥര്‍വ്. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ ഇഷാന്‍ കെ. ഷാന്‍, സൂര്യ ഇഷാന്‍ എന്നിവരുടെ വളര്‍ത്തുമകന്‍ കൂടിയാണ് അഥര്‍വ്.

Wedding bells ring for Kerala transgender pair Heidi Sadiya and Atharv Mohan, Kochi, News, Local-News, Media, Marriage, Friends, Decision, Kerala

ജനുവരി 26ന് രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കേരളത്തില്‍ നടക്കുന്ന നാലാമത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണിത്. ഹെയ്ദി ട്രാന്‍സ് വുമണും അര്‍ഥവ് ട്രാന്‍സ്മാനുമാണ്. ഇരു വീട്ടുകാരും ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്.

Wedding bells ring for Kerala transgender pair Heidi Sadiya and Atharv Mohan, Kochi, News, Local-News, Media, Marriage, Friends, Decision, Kerala.

വിവാഹം നടത്താനുള്ള വേദിയുടെ ആവശ്യത്തിനായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കരയോഗത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ച് നടത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് കരയോഗം പ്രസിഡന്റ് കൃഷ്ണമേനോന്‍ പറഞ്ഞു. വിവാഹ ഒരുക്കങ്ങളുടെ ആലോചനകള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wedding bells ring for Kerala transgender pair Heidi Sadiya and Atharv Mohan, Kochi, News, Local-News, Media, Marriage, Friends, Decision, Kerala.