Follow KVARTHA on Google news Follow Us!
ad

ശക്തമായ പൊടിക്കാറ്റ്; സലാല വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം തിരിച്ചുവിട്ടു

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് സലാല വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്നNews, World, Gulf, Flight, Passengers
സലാല: (www.kvartha.com 28.01.2020) ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് സലാല വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം മസ്‌കത്ത് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ ഒ വി 113 വിമാനമാണ് ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് തിരിച്ചുവിട്ടതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

പിന്നീട് കാലാവസ്ഥ അനുകൂലമായതിന് ശേഷം രാവിലെ 9.00 മണിക്ക് മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട വിമാനം തിരികെ 10.40 മണിയോടെ സുരക്ഷിതമായി സലാലയില്‍ ഇറക്കിയതായും അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 2.45 മണിക്ക് വിമാനം സലാല വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

News, World, Gulf, Flight, Passengers, SalamAir, Salalah, Diverted, Lands safely, Airport, SalamAir’s flight to Salalah diverted, lands safely later

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് രണ്ട് ലാന്റിംഗ് ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തിലേക്ക് തന്നെ തിരിച്ച് പോവുകയായിരുന്നു. യാത്രക്കാരുടെയും ജവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് വിമാനം മസ്‌കത്തില്‍ ഇറക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Keywords: News, World, Gulf, Flight, Passengers, SalamAir, Salalah, Diverted, Lands safely, Airport, SalamAir’s flight to Salalah diverted, lands safely later