Follow KVARTHA on Google news Follow Us!
ad

അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ സൈനികര്‍ക്കു നേരെ ബോംബ് എറിഞ്ഞുവെന്ന് ആരോപണം; 3 പലസ്തീന്‍ യുവാക്കളെ ഇസ്രയേല്‍ വെടിവച്ചുകൊന്നു

ഗാസ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ സൈനികര്‍ക്കുNews, World, Killed, Boy, Army, Bomb
ജറുസലം: (www.kvartha.com 23.01.2020) ഗാസ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ സൈനികര്‍ക്കു നേരെ ബോംബ് എറിഞ്ഞുവെന്ന് ആരോപണത്തെ തുടര്‍ന്ന് മൂന്ന് പലസ്തീന്‍ യുവാക്കളെ ഇസ്രയേല്‍ വെടിവച്ചുകൊന്നു. മരിച്ചവരില്‍ രണ്ടു പേര്‍ക്ക് 18 വയസും ഒരാള്‍ക്ക് പതിനേഴ് വയസുമാണ് പ്രായമെന്നാണ് റിപ്പോര്‍ട്ട്. മരിച്ച മൂന്നു ആണ്‍കുട്ടികളും നാട്ടുകാരാണെന്നും സഹപാഠികളുമാണ്.

ഇവര്‍ക്ക് ഏതെങ്കിലും സംഘടനയുമായി ഒരു ബന്ധമില്ലെന്നും പാലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ സൈന്യത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞുവെന്ന ഇസ്രയേല്‍ വാദം ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഗാസയിലെ ഭരണാധികാരികളായ ഹമാസ് പ്രതികരിച്ചിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Killed, Boy, Army, Bomb, Jerusalem, Israeli Forces, Three Palestinian Teenagers, Classmate, Gaza, crossing, Frontier, Israeli Forces Kill Three Palestinian Teenagers in Gaza