Follow KVARTHA on Google news Follow Us!
ad

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു; പീഡനം നടത്തിയത് പിതാവിന്റെ അമ്മയുടെ ഒത്താശയില്‍; മുത്തശ്ശിയും ഓട്ടോ ഡ്രൈവറും പിടിയില്‍

കൊല്ലം അഞ്ചല്‍ ഏരൂരില്‍ മുത്തശ്ശിയുടെ ഒത്താശയില്‍ പത്താം Kollam, News, Local-News, Molestation, Crime, Criminal Case, Arrested, Kerala,
കൊല്ലം: (www.kvartha.com 01.12.2019) കൊല്ലം അഞ്ചല്‍ ഏരൂരില്‍ മുത്തശ്ശിയുടെ ഒത്താശയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവത്തില്‍ മുത്തശ്ശിയും ഓട്ടോ ഡ്രൈവറും പിടിയിലായി. ഏരൂര്‍ പോലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശും (23) വിദ്യാര്‍ഥിനിയുടെ പിതാവിന്റെ അമ്മയുമാണ് അറസ്റ്റിലായത്.

മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണു ഗണേശ്. കുട്ടിയുടെ പിതാവിന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന വിദ്യാര്‍ഥിനിയെ മുത്തശ്ശി ഏറ്റെടുത്തു കൂടെ താമസിപ്പിക്കുകയായിരുന്നു.

Tenth Standard Student molested by Auto Driver at Kollam, Kollam, News, Local-News, Molestation, Crime, Criminal Case, Arrested, Kerala.

ഇതിനിടയിലാണ് ഗണേശ് പെണ്‍കുട്ടിയോട് അടുപ്പം കൂടുന്നത്. ഗണേശിന്റെ വീട്ടിലും സ്‌കൂളില്‍ നിന്നു വീട്ടിലേക്കു വരുന്ന വഴിയിലും മുത്തശ്ശിയുടെ വീട്ടിലും നിരവധിതവണ പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tenth Standard Student molested by Auto Driver at Kollam, Kollam, News, Local-News, Molestation, Crime, Criminal Case, Arrested, Kerala.