Follow KVARTHA on Google news Follow Us!
ad

48-ാമത് ദേശീയ ദിനത്തിന്റെ തിളക്കത്തില്‍ യുഎഇ; ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിപ്പിച്ച് റെക്കോര്‍ഡ് സ്വന്തമാക്കി രാജ്യം

48-ാമത് ദേശീയ ദിനത്തിന്റെ തിളക്കത്തില്‍ യുഎഇ. ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിച്ച് രാജ്യം വീണ്ടും ലോക Record, Dubai, Gulf, World, Stage set in Abu Dhabi for UAE's 48th National Day celebrations on December 2
ദുബൈ:(www.kvartha.com 02.12.2019) 48-ാമത് ദേശീയ ദിനത്തിന്റെ തിളക്കത്തില്‍ യുഎഇ. ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിച്ച് രാജ്യം വീണ്ടും ലോക റെക്കോര്‍ഡ് കുറിച്ചു. യുഎഇ ദേശീയപതാകയുമാടി ദുബൈ പാം ജുമൈറക്ക് മുകളില്‍ നിന്നാണ് സ്‌കൈ ഡൈവര്‍മാരുടെ സംഘം വിമാനത്തില്‍ നിന്ന് താഴേക്ക് ചാടികയായിരുന്നു.

സാഹസിക നിമിഷത്തിനൊടുവില്‍ ലോക റെക്കോര്‍ സ്വന്തമാക്കി രാജ്യം. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. രാജ്യത്തിന് മറ്റൊരു അഭിമാന നിമിഷമെന്ന് അദ്ദേഹം ദൃശ്യത്തോടൊപ്പം കുറിച്ചു. 144.28 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള പതാകയാണ് ആകാശചാട്ടക്കാര്‍ ആകാശത്ത് പാറിച്ചത്. നാല്‍പ്പത്തിയെട്ടാമത് ദേശീയ ദിനം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഗംഭീരമായി ആഘോഷിച്ചു.



ഫിനാബ്ലര്‍ ശൃംഖലയിലുള്ള ആഗോള ധനവിനിമയ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചും അബുദാബിയിലെ ആഗോള ആസ്ഥാനത്ത് വിപുലയായി ആഘോഷിച്ചു. ദേശിയദിനത്തോടനുബന്ധിച്ചു നടന്ന ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.

Keywords: Record, Dubai, Gulf, World, Stage set in Abu Dhabi for UAE's 48th National Day celebrations on December 2