Follow KVARTHA on Google news Follow Us!
ad

നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടെലികോം കമ്പനികളുടെ മൊബൈല്‍ നിരക്കുകളില്‍ 40 ശതമാനം വര്‍ധന; താമസിയാതെ ബി എസ് എന്‍ എലും നിരക്ക് വര്‍ധിപ്പിക്കും

നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യത്തെ ടെലികോം കമ്പനികള്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കൂട്ടി. News, National, India, Mumbai, Mobile, Idea, Airtel, Vodafone, BSNL, Increased, Mobile Company Raises its Charges
മുംബൈ: (www.kvartha.com 02.12.2019) നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യത്തെ ടെലികോം കമ്പനികള്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കൂട്ടി. വിപണിയിലെ കിടമത്സരത്തിന്റെ ഭാഗമായി നിരക്കു കുറയ്‌ക്കേണ്ടിവന്നതുകാരണം വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് നിരക്കു കൂട്ടാന്‍ നിര്‍ബന്ധിതരായത്.

ശരാശരി 40 ശതമാനമാണു വര്‍ധന. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികളുടെ നിരക്കുവര്‍ധന ചൊവ്വാഴ്ചയും റിലയന്‍സ് ജിയോയുടേത് വെള്ളിയാഴ്ചയും പ്രാബല്യത്തില്‍വരും. പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എലും ഉടന്‍ വര്‍ധന പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി നല്‍കിയ നിര്‍ദേശത്തിലാണ് ടെലികോം കമ്പനികളുടെ നിലനില്‍പ്പ് പരിഗണിച്ച് നിരക്കുകൂട്ടല്‍ നടപ്പിലാക്കാന്‍ ജിയോയും തീരുമാനിച്ചത്. അതോടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലായതാണ് പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ ഇതേപാത പിന്തുടരുന്നത്.

News, National, India, Mumbai, Mobile, Idea, Airtel, Vodafone, BSNL, Increased, Mobile Company Raises its Charges

സൗജന്യ വോയ്സ് കോളും പരിധിയില്ലാത്ത ഡേറ്റയുമായി 2016 സെപ്റ്റംബറില്‍ റിലയന്‍സ് ജിയോ രംഗത്തുവന്നതോടെയാണ് മറ്റു കമ്പനികളും നിരക്കു കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്. മത്സരത്തെത്തുടര്‍ന്ന് നഷ്ടം പെരുകിയപ്പോള്‍ ചെറു കമ്പനികള്‍ അപ്രത്യക്ഷമാവുകയോ മറ്റു കമ്പനികളില്‍ ലയിക്കുകയോ ചെയ്തു. അന്നു രണ്ടു കമ്പനികളായിരുന്ന ഐഡിയയും വോഡഫോണും ലയിച്ച് ഒന്നായി.

എയര്‍ടെല്‍ സുനില്‍ ഭാരതി മിത്തലിന്റെ ഉടമസ്ഥതയിലുള്ള എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്കില്‍ 42 ശതമാനംവരെ കൂട്ടി. വിവിധ പ്ലാനുകളില്‍ ഉപഭോക്താവ് ദിവസം 50 പൈസമുതല്‍ 2.85 രൂപവരെ അധികം നല്‍കേണ്ടിവരുമെന്ന് കമ്പനി ഞായറാഴ്ച അറിയിച്ചു.

വോഡഫോണ്‍ ഐഡിയ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഐഡിയയും ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണും ലയിച്ചുണ്ടായ വോഡഫോണ്‍ ഐഡിയയുടെ വിവിധ പ്ലാനുകളില്‍ 20 ശതമാനംമുതല്‍ 40 ശതമാനംവരെ നിരക്ക് കൂടും. മറ്റു കമ്പനികളുടെ നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളിന് മിനിറ്റിന് ആറുപൈസ ഈടാക്കും. ഫലത്തില്‍ ശരാശരി 42 ശതമാനം വര്‍ധനവരും.

റിലയന്‍സ് ജിയോ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയില്‍ വിവിധ പ്ലാനുകളില്‍ ശരാശരി 40 ശതമാനം വര്‍ധനയാണുണ്ടാവുക. ഡിസംബര്‍ ആറിനു പ്രാബല്യത്തിലാകും. നിരക്കുവര്‍ധനകാരണം ഉപഭോക്താക്കളെ നഷ്ടപ്പെടുന്നത് തടയാന്‍ 300 ശതമാനം അധിക ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അറിയിച്ചു.

നിരക്കു കുറയ്ക്കുന്നതിനുമുമ്പ് 2015 സാമ്പത്തികവര്‍ഷം കമ്പനികള്‍ക്ക് ഒരു ഉപഭോക്താവില്‍നിന്ന് ശരാശരി 174 രൂപ കിട്ടിയിരുന്നെന്നാണ് കണക്കാക്കുന്നത്. ഉപഭോഗം കുതിച്ചുയര്‍ന്നിട്ടും ഇപ്പോള്‍ ശരാശരി 113 രൂപ മാത്രമാണ് ഒരാളില്‍നിന്നു കിട്ടുന്നത്. നിലവില്‍ ഒരു ജി ബി ഡേറ്റയ്ക്ക് ശരാശരി എട്ടുരൂപയാണ് ഇന്ത്യയിലെ കമ്പനികള്‍ ഈടാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Mumbai, Mobile, Idea, Airtel, Vodafone, BSNL, Increased, Mobile Company Raises its Charges