Follow KVARTHA on Google news Follow Us!
ad

അറുപതാമത് കൗമാര കലാ മാമാങ്കത്തിന് ഞായറാഴ്ച തിരശ്ശീല വീഴും; പിഷാരടിയും വിന്ദുജാ മേനോനും എത്തും

അറുപതാമത് കൗമാര കലാ മാമാങ്കത്തിന് ഞായറാഴ്ച തിരശ്ശീല kanhangad, News, Education, Kerala school kalolsavam, Inauguration, Trending, Kerala
കാഞ്ഞങ്ങാട്: (www.kvartha.com 01.12.2019) അറുപതാമത് കൗമാര കലാ മാമാങ്കത്തിന് ഞായറാഴ്ച തിരശ്ശീല വീഴും. നാലുമാള്‍ നീണ്ട കൗമാര കലയുടെ ഉത്സവം അവസാന ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ കിരീടത്തിനായി ശക്തമായ പോരാട്ടത്തിലാണ്. വൈകിട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

ചലച്ചിത്രതാരങ്ങളായ രമേശ് പിഷാരടി, വിന്ദുജ മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളായെത്തും. നാടോടിനൃത്തം, മാര്‍ഗംകളി, ഇംഗ്ലീഷ് സ്‌കിറ്റ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് ഞായറാഴ്ച അരങ്ങേറുക. വാരാന്ത്യമായതിനാല്‍ കാണികളുടെ വന്‍ തിരക്കാണ് കലോത്സവ വേദികളില്‍ അനുഭവപ്പെടുന്നത്.

Kerala Schoo Kalolsavam curtain raised Sunday, kanhangad, News, Education, Kerala school kalolsavam, Inauguration, Trending, Kerala

നാലാം ദിനം ഏതാനും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൊട്ട് പിന്നാലെ കണ്ണൂര്‍ ജില്ല രണ്ടാമതായും ഉണ്ട്. സമാപന ദിവസമായ ഞായറാഴ്ച 14 വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിനങ്ങളിലും കലോത്സവ നഗരിയിലെ എല്ലാ വേദികളിലും വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. മൂന്നാം ദിനത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടകവും ഒപ്പനയും കാണാനാണ് ഏറ്റവും അധികം ആളുകളെത്തിയത്.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ഉര്‍ദു, ഗസല്‍ മത്സരവും ആസ്വാദക പ്രശംസ പിടിച്ചു പറ്റി. നാടോടി നൃത്തവും മാര്‍ഗംകളിയും ദേശഭക്തി ഗാനവുമുള്‍പ്പടെ 14 ഇനങ്ങള്‍ മാത്രമാണ് ഞായറാഴ്ച അരങ്ങിലെത്തുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Schoo Kalolsavam curtain raised Sunday, kanhangad, News, Education, Kerala school kalolsavam, Inauguration, Trending, Kerala.