Follow KVARTHA on Google news Follow Us!
ad

മലിനജല പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കാനയില്‍ അഗ്‌നിശമന സേനാംഗങ്ങളടക്കം അഞ്ച് പേര്‍ കുടുങ്ങി; മൂന്നു പേരെ രക്ഷിച്ചു

മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കാനയില്‍ അഗ്‌നിശമന News, National, Pune, Fireworks, Trapped, Fire and Rescue, Five People Trapped in Cannal
പുണെ: (www.kvartha.com 02.12.2019) മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കാനയില്‍ അഗ്‌നിശമന സേനാംഗങ്ങളടക്കം അഞ്ചു പേര്‍ കുടുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. പുണെയിലെ ദാപോഡിയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മണ്ണിനടിയിലൂടെ വലിയ പൈപ്പുകള്‍ സ്ഥാപിക്കാനായി നിര്‍മിച്ച കുഴിയിലാണ് രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ അടക്കം അഞ്ചുപേര്‍ കുടുങ്ങിയത്. 15 അടിയോളം ആഴമുള്ള കുഴിയിലാണ് ഇവര്‍ അകപ്പെട്ടത്.

News, National, Pune, Fireworks, Trapped, Fire and Rescue, Five People Trapped in Cannal

അബദ്ധത്തില്‍ കുഴിയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ കുഴിയിലിറങ്ങിയ രണ്ടുപേര്‍ കൂടി കുഴിയില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് അഗ്‌നിശമന സേനാംഗങ്ങളും കുഴിയില്‍ പെട്ടു.

തുടര്‍ന്ന് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. കുഴിക്കു സമീപത്തെമണ്ണ് കൂടുതല്‍ നീക്കുകയും ക്രയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കുഴിയില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റു രണ്ടുപേരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

പത്ത് അഗ്‌നിരക്ഷാസേനാ വിഭാഗങ്ങളുംദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, Pune, Fireworks, Trapped, Fire and Rescue, Five People Trapped in Cannal