Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുവീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം; കുടുംബാംഗങ്ങള്‍ പോലീസ് കസ്റ്റഡിയില്‍

യുഎഇയില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടുവയസുകാരിക്ക്Sharjah, News, World, Child, Death, Police, Custody, hospital
ഷാര്‍ജ: (www.kvartha.com 10.12.2019) യുഎഇയില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിനായി കുട്ടിയുടെ കുടുംബാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാര്‍ജയിലെ അല്‍ മജാസ്-2ലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 2.30ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അല്‍ ബുഹൈറ സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം മൂന്ന് മിനിറ്റിനുള്ളില്‍ സംഭവസ്ഥലത്തെത്തി.

കെട്ടിടത്തിന് താഴെ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന കുഞ്ഞിനെ ഉടനെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാധി ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിച്ചിരുന്നു. വിശദമായ അന്വേഷണത്തിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അമ്മ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ തുറന്നുകിടന്ന ജനലിനരികില്‍ കുട്ടി എത്തുകയും അവിടെനിന്ന് താഴേക്ക് വീഴുകയുമായിരുന്നുവെന്നും രക്ഷിതാക്കളുടെ അശ്രദ്ധയാണ് അപകട കാരണമായതെന്നുമാണ് പോലീസ് അനുമാനിക്കുന്നത്.

Sharjah, News, World, Child, Death, Police, Custody, hospital, Child dies after falling from eighth floor window in Sharjah

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sharjah, News, World, Child, Death, Police, Custody, hospital, Child dies after falling from eighth floor window in Sharjah