Follow KVARTHA on Google news Follow Us!
ad

ഉറ്റചങ്ങാതിയുടെ വിവാഹത്തിന് വിലമതിക്കാനാവാത്ത സമ്മാനം നല്‍കി സുഹൃത്തുക്കള്‍; സമ്മാനം നല്‍കുന്നതിന്റെ ചിത്രങ്ങളും വൈറല്‍

ഉറ്റചങ്ങാതിക്ക് വിലമതിക്കാനാവാത്ത വിവാഹസമ്മാനം നല്‍കി സുഹൃത്തുക്കള്‍News, Local-News, Marriage, Celebration, Social Network, Friends, Bangalore, National,
ചെന്നൈ: (www.kvartha.com 09.12.2019) ഉറ്റചങ്ങാതിക്ക് വിലമതിക്കാനാവാത്ത വിവാഹസമ്മാനം നല്‍കി സുഹൃത്തുക്കള്‍. വരനും വധുവിനും സുഹൃത്തുക്കള്‍ സമ്മാനം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

സുഹൃത്തിന്റെ വിവാഹത്തിന് സമ്മാനമായി ഒരു കെട്ട് ഉള്ളിയാണ് സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കിയത്. ഉള്ളിക്ക് വില കുതിച്ചുയരുന്നതിനിടയില്‍ സുഹൃത്തുക്കളുടെ ഈ വിവാഹസമ്മാനം മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ്. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം.

Amid Rising Prices, Tamil Nadu Couple Gets Bouquet Of Onion At Wedding, News, Local-News, Marriage, Celebration, Social Network, Friends, Bangalore, National

തമിഴ്‌നാട്ടില്‍ ഒരാഴ്ചയായി 150 മുതല്‍ 160 വരെയാണ് ഉള്ളിയുടെ വില. 180 ന് മുകളിലാണ് തിങ്കളാഴ്ചത്തെ ഉള്ളി വില. ബംഗളുരുവില്‍ ഇത് 200 ആണ്. അതിനിടെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉള്ളി വില പഴയ നിലയിലാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഉള്ളി സൗജന്യമായി നല്‍കി പുതിയ ബിസിനസ് മാര്‍ക്കറ്റിങ് തന്ത്രം പയറ്റുന്നവരുമുണ്ട് .ഒരു കിലോ ഉള്ളിയാണ് കടയുടമ സൗജന്യമായി നല്‍കുന്നത്. എന്നാല്‍, സൗജന്യമായി ഉള്ളി കിട്ടണമെന്നുണ്ടെങ്കില്‍ അതിന് ചില നിബന്ധനകളൊക്കെയുണ്ട്.

കടയില്‍ നിന്ന് ഏതെങ്കിലുമൊരു കമ്പനിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിക്കുന്ന ഉപഭോക്താവിന് മാത്രമെ ഒരു കിലോ ഉള്ളി സൗജന്യമായി ലഭിക്കുകയുള്ളൂ. പുതുകോട്ടയിലെ തലയാരി തെരുവിലുള്ള എസ് ടി ആര്‍ മൊബൈല്‍സ് കടയാണ് പുതുപുത്തന്‍ ഓഫറുമായി എത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amid Rising Prices, Tamil Nadu Couple Gets Bouquet Of Onion At Wedding, News, Local-News, Marriage, Celebration, Social Network, Friends, Bangalore, National.