Follow KVARTHA on Google news Follow Us!
ad

മഹാവികാസ് അഘാടി സര്‍ക്കാരില്‍ എന്‍സിപിക്ക് സുപ്രധാന വകുപ്പുള്‍ ലഭിച്ചേക്കും; 16 മന്ത്രിമാരെ കൂടാതെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് അജിത് പവാറിന്റെ പേരും പരിഗണനയില്‍; ഫഡ്നാവിസ് പ്രതിപക്ഷ നേതാവ്

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് Mumbai, News, Politics, Maharashtra, National,
മുംബൈ: (www.kvartha.com 01.12.2019) മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാരില്‍ ശരത് പവാറിന്റെ എന്‍സിപിക്ക് സുപ്രധാന വകുപ്പുള്‍ ലഭിച്ചേക്കും. ആകെയുള്ള 43 മന്ത്രിമാരില്‍ 16 മന്ത്രിമാര്‍ എന്‍സിപിയില്‍ നിന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിന് 12 ഉം ശിവസേനക്ക് 15 ഉം മന്ത്രിമാരുണ്ടാകും. സ്പീക്കര്‍ പദവി കോണ്‍ഗ്രസിനാണ് നല്‍കയിരുന്നത്. വോട്ടെടുപ്പില്‍ നിന്ന് ബിജെപി പിന്‍മാറിയതോടെ കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയെ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി പദവും എന്‍സിപിക്കാണ്. അതിനിടെ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു.

Advantage NCP As Sharad Pawar's Party May Get Key Maharashtra Ministries,Mumbai, News, Politics, Maharashtra, National

ശരത് പവാറിന്റെ സഹോദര പുത്രന്‍ അജിത് പവാറിന്റെ പേരാണ് ഉപമുഖ്യന്ത്രി പദത്തിലേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. നേരത്തെ ബിജെപി പാളയത്തിലേക്ക് പോയി മടങ്ങി എത്തിയ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇതുവരെ പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ആഭ്യന്തര വകുപ്പും എന്‍സിപി കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരത് പവാറിന്റെ അടുത്ത അനുയായി ആയ ജയന്ത് പാട്ടീലാകും ഈ വകുപ്പ് കൈകാര്യം ചെയ്യുക. നേരത്തെയുള്ള എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരില്‍ അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത പരിചയമുണ്ട്.

റവന്യൂ വകുപ്പ് കോണ്‍ഗ്രസിനായിരിക്കും. ബാലാസാഹെബ് തെറാട്ടോ മുന്‍ മുഖ്യമന്ത്രി അശോക് ചവാനോ ഈ വകുപ്പ് കൈകാര്യം ചെയ്യും. വ്യവസായവും ധനകാര്യവുമടക്കം ശിവസേന കൈകാര്യം ചെയ്തേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Advantage NCP As Sharad Pawar's Party May Get Key Maharashtra Ministries,Mumbai, News, Politics, Maharashtra, National.