Follow KVARTHA on Google news Follow Us!
ad

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നവമ്പര്‍ 9 ന്; മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കും

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടു കര്‍മ്മം നവമ്പര്‍ 9 ന് വൈകുന്നേരം News, Kerala school kalolsavam, Kerala, Festival, kasaragod, kanhangad, Minister, state school kalolsavam at kanjangad
കാഞ്ഞങ്ങാട്: (www.kvartha.com 06.11.2019) അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടു കര്‍മ്മം നവമ്പര്‍ 9 ന് വൈകുന്നേരം 4 മണിക് പ്രധാന വേദിയായ ഐങ്ങോത്ത് കേരള റവന്യു ഭവന നിര്‍മാണ വകപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കൗമാര കലാമേളയുടെ ഒരുക്കങ്ങള്‍ കാഞ്ഞങ്ങാട്ട് പുരോഗമിക്കുകയാണ്. 28 വര്‍ഷങ്ങള്‍ക്കു ശേഷം ജില്ലയിലെത്തുന്ന സംസ്ഥാന കലോത്സവത്തെ ജനകീയോത്സവമാക്കി മാറ്റാനാണ് സംഘാടക സമിതി ശ്രമിക്കുന്നത്.

കാല്‍നാട്ടു കര്‍മത്തില്‍ കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരിക്കും. എംഎല്‍എമാരായ എം രാജഗോപാലന്‍, എന്‍എ നെല്ലിക്കുന്ന്, എംസി ഖമറുദ്ദീന്‍, കെ കഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. ജയരാജന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ കമ്മറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, വിവിധ വകുപ്പുമേധാവികള്‍,തുടങ്ങിയവരും പങ്കെടുക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala school kalolsavam, Kerala, Festival, kasaragod, kanhangad, Minister, state school kalolsavam at kanjangad