Follow KVARTHA on Google news Follow Us!
ad

അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ് ല ഷെറിന്‍ മരിച്ചത് സ്‌കൂളിലും ആശുപത്രിയിലും വേണ്ടത്ര ശ്രദ്ധയും ചികിത്സയും കിട്ടാത്തതു കൊണ്ട്; പിതാവ് തനിയെ കുട്ടിയെ തോളിലേറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയ കാഴ്ച ദുഃഖകരമാണെന്നും ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്

ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ Kochi, News, Trending, Student, Death, Report, Judge, Criticism, school, hospital, Kerala,
കൊച്ചി: (www.kvartha.com 29.11.2019) ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ മരിച്ചത് സ്‌കൂളിലും ആശുപത്രിയിലും വേണ്ടത്ര ശ്രദ്ധയും ചികിത്സയും കിട്ടാത്തതു കൊണ്ടാണെന്ന് ജില്ലാ ജഡ്ജും കല്‍പറ്റ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ എന്‍ ഹാരിസിന്റെ റിപ്പോര്‍ട്ട്.

മൊഴികളില്‍ നിന്നും ആശുപത്രി രേഖകളിലും നിന്നും ഇക്കാര്യം വ്യക്തമാണെന്നും ഹാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ രക്ഷിക്കാന്‍ ഫലപ്രദമായൊന്നും ചെയ്യാതെ അരമണിക്കൂറെങ്കിലും സ്‌കൂളില്‍ പാഴാക്കിയെന്ന വിമര്‍ശനവുമുണ്ട്.
വിവരമറിഞ്ഞ് സ്‌കൂളിലെത്തിയ പിതാവ് കൂടെയാരുമില്ലാതെ, തനിയെ കുട്ടിയെ തോളിലേറ്റി ഓട്ടോയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയ കാഴ്ച ദുഃഖകരമാണെന്നും കല്‍പറ്റ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ എന്‍ ഹാരിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Snake bite case: Report blames school, hospital authorities, Kochi, News, Trending, Student, Death, Report, Judge, Criticism, School, Hospital, Kerala

കുട്ടിക്ക് ആന്റി വെനം നല്‍കാതെ ഒരു മണിക്കൂര്‍ പാഴാക്കിയ താലൂക്ക് ആശുപത്രി ഡോക്ടറുടെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ട്. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജുഡീഷ്യല്‍ സമിതികള്‍ വേണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി കെ അബ്ദുല്‍ റഹിമിനു കൈമാറി.

പാമ്പ് കടിച്ചെന്നു കുട്ടി അധ്യാപകരെ അറിയിച്ചതിനാല്‍ ഒട്ടും താമസിക്കാതെ, രക്ഷിതാക്കളെ അറിയിക്കാന്‍ പോലും നില്‍ക്കാതെ ആശുപത്രിയിലെത്തിക്കാന്‍ പ്രധാനാധ്യാപകനും അധ്യാപകര്‍ക്കും സ്റ്റാഫിനും ബാധ്യതയുണ്ടായിരുന്നു. വേഗം നടപടിയെടുത്തിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നു.

സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ട്. പാമ്പ് കടിയേറ്റതാണോ എന്നതു സംബന്ധിച്ചു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇല്ലെന്നതു സത്യമാണ്. മാതാപിതാക്കള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കിയത്. പക്ഷേ, മരണകാരണത്തില്‍ തര്‍ക്കമില്ല.

സ്‌കൂളില്‍ 3.10ന്റെ മണിയടിച്ച ഉടന്‍ പാമ്പുകടിയേറ്റു എന്നാണ് അതേ സ്‌കൂളില്‍ പഠിക്കുന്ന ബന്ധു പറഞ്ഞത്. പിതാവിനു ഫോണ്‍ വന്നത് 3.36 നാണ്. 3.10നും 3.15നുമിടയില്‍ പാമ്പുകടി ഏറ്റിരിക്കാമെന്നും മൂര്‍ഖനോ അണലിയോ ആകാമെന്നും പിതാവ് പറയുന്നു. പല ആശുപത്രികള്‍ കയറിയിറങ്ങിയ ശേഷം ഗുഡ് ഷെപ്പേഡ് ആശുപത്രിയില്‍ 6.15ന് ആയിരുന്നു മരണം.

മകള്‍ നഷ്ടപ്പെട്ടതിനു മറ്റൊന്നും പകരമാവില്ലെന്ന് അഭിഭാഷകരായ ഷഹ്ലയുടെ മാതാപിതാക്കള്‍ പറയുന്നു. ഇനിയൊരു സ്‌കൂളിലും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നാണു പിതാവ് അബ്ദുല്‍ അസീസ് കണ്ണീരോടെ ആവശ്യപ്പെട്ടതെന്ന് കല്‍പറ്റ ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് നടപടികളില്‍ അവര്‍ താല്‍പര്യം കാണിച്ചില്ല. കല്‍പറ്റയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളോ മെഡിക്കല്‍ കോളജോ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് അത്യാവശ്യമാണെന്നാണ് അവര്‍ പറഞ്ഞത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Snake bite case: Report blames school, hospital authorities, Kochi, News, Trending, Student, Death, Report, Judge, Criticism, School, Hospital, Kerala.