Follow KVARTHA on Google news Follow Us!
ad

ശ്വാസകോശം കരിക്കട്ട പോലെ; ചെയിന്‍ സ്‌മോക്കറുടെ ശ്വാസകോശത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

സിനിമാചിത്രീകരണത്തിന് മുന്‍പ് കാണിക്കുന്ന ശ്വാസകോശം സ്‌പോഞ്ച് പോലെയെന്ന മുന്നറിയിപ്പ് കാണാത്തവരുണ്ടാകില്ല. ഒരു ശരാശരി പുകവലിക്കാരന്റെ News, World, China, Beijing, film, hospital, Doctors, Smokers, Images of Lungs of a Chain Smoker who Puffed a pack per day

ബെയ്ജിംങ്: (www.kvartha.com 20.11.2019) സിനിമാചിത്രീകരണത്തിന് മുന്‍പ് കാണിക്കുന്ന ശ്വാസകോശം സ്‌പോഞ്ച് പോലെയെന്ന മുന്നറിയിപ്പ് കാണാത്തവരുണ്ടാകില്ല. ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസകോശത്തില്‍ അടിഞ്ഞ് കൂടുന്ന പുക പുറത്തെടുത്താല്‍ എന്ന അറിയിപ്പോടെ കാണിക്കുന്ന ദൃശ്യങ്ങളെ പലരും അത്ര ഗൗരവമായി കാണാറില്ല.

 News, World, China, Beijing, film, hospital, Doctors, Smokers, Images of Lungs of a Chain Smoker who Puffed a pack per day

മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങളാണ് ചൈനയിലെ ജിയാങ്‌സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്. സ്ഥിരമായി ഒരു പാക്കറ്റ് സിഗരറ്റ് ഉപയോഗിക്കുന്ന ആളായിരുന്നു ഇയാള്‍.

രണ്ട് ശ്വാസകോശവും തകരാറിലായി അമ്പത്തിരണ്ടാം വയസിലാണ് ഇയാള്‍ മരിക്കുന്നത്. ആ സമയത്ത് കരിക്കട്ടയുടെ അവസ്ഥയിലായിരുന്നു ശ്വാസകോശം. സാധാരണ ഒരാളുടെ ശ്വാസകോശത്തിന്റെ നിറം പിങ്ക് ആയിരിക്കുമ്പോഴാണ് ഈ അവസ്ഥ. നിങ്ങള്‍ക്ക് ഇനിയും പുകവലിക്കാനുള്ള ധൈര്യമുണ്ടോയെന്ന ചോദ്യത്തോടെയാണ് വീഡിയോ ആശുപത്രി അധികൃതര്‍ പങ്കുവച്ചത്.

മരണത്തിന് ശേഷം തന്റെ ശരീരാവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കിയാണ് അമ്പത്തിരണ്ടുകാരന്‍ മരിച്ചത്. മരണത്തിന് മുന്‍പ് സിടി സ്‌കാനിന് വിധേയനാക്കത്തത് കൊണ്ട് ശ്വാസകോശം ദാനം ചെയ്യാനുള്ള ഓക്‌സിജനേഷന്‍ പരിശോധനയില്‍ തകരാര്‍ കണ്ടില്ലെന്നും അതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്തതെന്നും ഡോക്ടര്‍ ചെന്‍ കൂട്ടിച്ചേര്‍ത്തു. സാധാരണ ഗതിയില്‍ നേരിയ അണുബാധയുള്ള ശ്വാസകോശങ്ങള്‍ ദാനം ചെയ്ത് പുനരുപയോഗിക്കുന്നത് ചൈനയില്‍ അനുവദനീയമാണ്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ശ്വാസകോശമുള്‍പ്പെടെയുള്ള അവയവങ്ങള്‍ ഒരു തരത്തിലും പുനരുപയോഗിക്കാന്‍ സാധിക്കില്ലെന്ന്് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 News, World, China, Beijing, film, hospital, Doctors, Smokers, Images of Lungs of a Chain Smoker who Puffed a pack per day

ശ്വാസകോശത്തിലെ അണുബാധനിമിത്തം സ്വസ്തമായി ശ്വസിക്കാന്‍ സാധിക്കാത്ത പള്‍മോനറി എംഫിസീമയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒരിക്കല്‍ പോലും പുകവലിക്കാത്ത ആളുടെ ശ്വാസകോശത്തിനൊപ്പം ഇയാളുടെ ശ്വാസകോശം വച്ചുള്ള ചിത്രം ആശുപത്രി പുറത്ത് വിട്ടു. വിങ്ങി വീര്‍ത്ത അവസ്ഥയിലായിരുന്ന ശ്വാസകോശം മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്ക് ഉപയോഗിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിശദമാക്കി. പുകവലിക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പരസ്യം ഇതാവുമെന്ന നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

 News, World, China, Beijing, film, hospital, Doctors, Smokers, Images of Lungs of a Chain Smoker who Puffed a pack per day

രാജ്യത്തെ ചെയിന്‍ സ്‌മോക്കറായിട്ടുള്ള പലരുടേയും ശ്വാസകോശത്തിന്റെ അവസ്ഥ ഇത് തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലാവര്‍ഷവും ലോകത്തില്‍ 1.2 മില്യണ്‍ ആളുകള്‍ പുകവലി സംബന്ധിയായ അസുഖങ്ങള്‍ ബാധിച്ച് മരിക്കുന്നുവെന്നാണ് അന്തര്‍ദേശീയ ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, China, Beijing, film, hospital, Doctors, Smokers, Images of Lungs of a Chain Smoker who Puffed a pack per day