Follow KVARTHA on Google news Follow Us!
ad

വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു; നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍; പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പാരിപ്പള്ളി മടത്തറ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

കടയ്ക്കലില്‍ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ Kollam, News, Local-News, Police, attack, Injured, hospital, Treatment, Kerala,
കൊല്ലം: (www.kvartha.com 28.11.2019) കടയ്ക്കലില്‍ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പാരിപ്പള്ളി മടത്തറ റോഡ് ഉപരോധിച്ചു. കാഞ്ഞിരത്തുംമൂട് ഭാഗത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ലാത്തിയെറിഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രമോഹനെ സസ്‌പെന്‍ഡ് ചെയ്തു.

Helmet hunt of police,Kollam, News, Local-News, Police, attack, Injured, hospital, Treatment, Kerala

ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ടു പിടികൂടരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിനു തൊട്ടു പിന്നാലെയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടി എന്നതും ശ്രദ്ധേയമാണ്. ട്രാഫിക് ലംഘനം കണ്ടെത്താന്‍ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങള്‍ ഉപയോഗിക്കണം. റോഡിനു മധ്യത്തില്‍ നിന്നുള്ള ഹെല്‍മെറ്റ് പരിശോധന പാടില്ല. ഹെല്‍മെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടത്. ഇതുസംബന്ധിച്ച് ഡിജിപി പുറത്തിറക്കിയ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Helmet hunt of police,Kollam, News, Local-News, Police, attack, Injured, hospital, Treatment, Kerala.