Follow KVARTHA on Google news Follow Us!
ad

ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഏര്‍പ്പെടുത്തുന്ന തീയതി ഡിസംബര്‍ 15-ലേക്കു നീട്ടി; വാഹന ഉടമകള്‍ ഫാസ്ടാഗ് ഒട്ടിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഒരവസരംകൂടി നല്‍കുകയാണെന്ന് റോഡുമന്ത്രാലയം

ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഏര്‍പ്പെടുത്തുന്ന Thiruvananthapuram, News, Trending, Auto & Vehicles, Kerala,
തിരുവനന്തപുരം: (www.kvartha.com 30.11.2019) ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഏര്‍പ്പെടുത്തുന്ന തീയതി ഡിസംബര്‍ 15-ലേക്കു നീട്ടി. നേരത്തേ ഡിസംബര്‍ ഒന്നുമതുല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും വാഹന ഉടമകള്‍ ഫാസ്ടാഗ് ഒട്ടിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അതിനായി ഒരവസരംകൂടി നല്‍കുകയാണെന്ന് റോഡുമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ടോള്‍ പ്ലാസകളില്‍ ഇരുവശങ്ങളിലും ഓരോ ലെയ്ന്‍ ഒഴികെ മറ്റെല്ലാ ലെയ്‌നുകളും ഫാസ്ടാഗ് ലെയ്ന്‍ ആക്കാനാണു തീരുമാനം. ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് ഇല്ലാതെ ഈ ലെയ്‌നുകളില്‍ കയറുന്ന വാഹനങ്ങള്‍ ഇരട്ടി യൂസര്‍ഫീ നല്‍കേണ്ടിവരും. ദേശീയപാതാ അതോറിറ്റിക്ക് കീഴില്‍ രാജ്യമൊട്ടുക്കും 420 ടോള്‍ പ്ലാസകളാണുള്ളത്. കേരളത്തില്‍ നാലെണ്ണമുണ്ട്.
Government extends deadline for mandatory FASTags to December 15,Thiruvananthapuram, News, Trending, Auto & Vehicles, Kerala

ഫാസ്റ്റാഗ് എന്നുവെച്ചാല്‍ ടോള്‍ തുക മുന്‍കൂറായി അടച്ച, പ്രീപെയ്ഡ് സിം കാര്‍ഡ് പോലുള്ള റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡാണ് . ചെറിയ തിരിച്ചറിയല്‍ കാര്‍ഡിന്റെയത്ര വലുപ്പമുള്ള കടലാസ് കാര്‍ഡിനുള്ളില്‍ മാഗ്‌നറ്റിക് ചിപ്പുണ്ട്. ഓരോ ടോള്‍പ്ലാസയിലൂടെ കടന്നുപോകുമ്പോഴും അവിടത്തെ റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം ചിപ്പിലെ വിവരങ്ങള്‍ വായിച്ചെടുക്കും. കാര്‍ഡില്‍ പണമുണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍ വഴി തത്സമയം ഈടാക്കും.

ഏഴുതരം ഫാസ്റ്റാഗുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. ഇവയ്ക്ക് ഏഴുനിറമായിരിക്കും. വാഹനത്തിന്റെ വലിപ്പമനുസരിച്ചാണ് നിറം. കാറിന് പര്‍പ്പിള്‍, ചെറുവാഹനങ്ങള്‍ക്ക് ഓറഞ്ച്. ബസിനും ട്രക്കുകള്‍ക്കും പച്ച, മൂന്ന് ആക്‌സിലുള്ളതിന് മഞ്ഞ. നാലുമുതല്‍ ആറ് ആക്‌സില്‍ ഉള്ളവയ്ക്ക് പിങ്ക്. ഏഴ് ആക്‌സിലും അതിന് മുകളിലുള്ളവയ്ക്ക് ആകാശനീല. ജെ സി ബി പോലുള്ളവയ്ക്ക് ചാരക്കളര്‍.

രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്റ്റാഗ് സേവനകേന്ദ്രങ്ങളുണ്ട്. സഹകരിക്കുന്ന ബാങ്കുകളില്‍ നിന്നും ചില സൈറ്റുകളില്‍നിന്നും ഇവ ലഭിക്കും. ഫാസ്റ്റാഗ് സ്റ്റിക്കര്‍ വാഹനത്തിന്റെ മുന്‍ചില്ലില്‍ അകത്താണ് ഒട്ടിക്കേണ്ടത്. കനംകുറഞ്ഞ മാഗ്‌നറ്റ് ആയതിനാല്‍ മാറ്റിയൊട്ടിക്കാന്‍ സ്റ്റിക്കര്‍ ഊരിമാറ്റി മാഗ്‌നറ്റ് പുറത്തേക്ക് കാണുംവിധം തന്നെ ഒട്ടിക്കണം.

കാറിനും ചെറുവാഹനങ്ങള്‍ക്കുമുള്ള ഫാസ്റ്റാഗിന് 500 രൂപയും മറ്റു വാഹനങ്ങള്‍ക്ക് 600 രൂപയുമാണ് ഫീസ്. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇതിനുംകൂടി തുക ഈടാക്കി ഫാസ്റ്റാഗ് നല്‍കും. പുതിയ ഫാസ്റ്റാഗില്‍ 200 രൂപ ടോള്‍ തുകയായി ശേഷിക്കും. ഇത് എപ്പോഴുമുണ്ടായിരിക്കേണ്ട കുറഞ്ഞ തുകയാണ്.

ഇതുപയോഗിച്ചാല്‍ പിന്നീട് റീച്ചാര്‍ജ് ചെയ്ത് യാത്ര തുടരുമ്പോള്‍ പണം ഫാസ്റ്റാഗിലേക്കെത്താന്‍ 15 മിനിറ്റ് കഴിയും. 100 രൂപ മുതല്‍ എത്രവേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാം. രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്റ്റാഗ് ഉപയോഗിച്ച് യാത്രചെയ്യാം.

ഫാസ്റ്റാഗ് വാങ്ങുന്ന രീതി ഇങ്ങനെയാണ്;

ഏത് വാഹനത്തിനാണോ ഫാസ്റ്റാഗ് വേണ്ടത് ആ വാഹനവുമായി ഫാസ്റ്റാഗ് സേവനകേന്ദ്രത്തിലെത്തണം. ആര്‍ സി ബുക്ക് കോപ്പി, ഉടമയുടെ തിരിച്ചറിയല്‍ രേഖ, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. വാഹനത്തിന്റെ ഫോട്ടോയോടൊപ്പം രേഖകള്‍ ഫാസ്റ്റാഗ് സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതോടെ ബാര്‍കോഡോടെയുള്ള ഫാസ്റ്റാഗ് കിട്ടും. നല്‍കിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനായി ചാര്‍ജ് ചെയ്യാം. ഫാസ്റ്റാഗ് ആപ്പ് വഴിയും മറ്റ് ആപ്പുകള്‍ വഴിയും റീച്ചാര്‍ജ് ചെയ്യാം. ടോള്‍ പ്ലാസകളില്‍ പണം നല്‍കിയും റീച്ചാര്‍ജ് ചെയ്യാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Government extends deadline for mandatory FASTags to December 15,Thiruvananthapuram, News, Trending, Auto & Vehicles, Kerala.