Follow KVARTHA on Google news Follow Us!
ad

ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസില്‍ പത്രാധിപരുടെ ശിക്ഷ ഏഴു വര്‍ഷമാക്കി; ശിക്ഷ അനുഭവിച്ചശേഷം നാടുകടത്താനും ദുബൈ അപ്പീല്‍ കോടതിയുടെ വിധി

ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസില്‍ പത്രാധിപരുടെ ശിക്ഷ ഏഴു വര്‍ഷമാക്കിDubai, News, Court, Appeal, Murder, Crime, Criminal Case, Gulf, World,
ദുബൈ: (www.kvartha.com 28.11.2019) ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസില്‍ പത്രാധിപരുടെ ശിക്ഷ ഏഴു വര്‍ഷമാക്കി. ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും കോടതി വിധിച്ചു. ദുബൈയിലെ പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരായിരുന്ന ബ്രിട്ടീഷുകാരന്‍ ഫ്രാന്‍സിസ് മാത്യു(63)വിനാണ് കഴിഞ്ഞദിവസം ദുബൈ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചത്. നേരത്തെ 15 വര്‍ഷമായിരുന്നു തടവ് വിധിച്ചിരുന്നത്. ഇതിനെതിരെ ഫ്രാന്‍സിസ് മാത്യു അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

2017 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ജെയിനിനെ ഉമ്മു സുഖീമിലെ വീട്ടില്‍ ഫ്രാന്‍സിസ് ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ കവര്‍ച്ചാ ശ്രമത്തിനിടെയാണ് ഭാര്യ കൊല്ലപ്പെട്ടതെന്നായിരുന്നു പ്രതി പൊലീസിനെ അറിയിച്ചത്. എന്നാല്‍ സത്യം കണ്ടെത്തിയ പൊലീസ് പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്തു.

Dubai-based British journalist gets murder sentence reduced to seven years, Dubai, News, Court, Appeal, Murder, Crime, Criminal Case, Gulf, World

ഭാര്യ തന്നെ പരാജിതന്‍ എന്ന് വിളിച്ചതിന്റെ വിരോധമാണ് തന്നെ കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്ന്  പ്രതി പിന്നീട് പൊലീസിനോട് സമ്മതിച്ചു. മൂന്ന് കിടപ്പുമുറികളുള്ള വില്ലയിലെ ബെഡിലാണ് ജെയിനിനെ കൊലപ്പെടുത്തിയതെന്ന് ഇവരുടെ സഹോദരന്‍ പീറ്റര്‍ മാനിങ് പറഞ്ഞു.  ഇവര്‍ക്ക് 10 ലക്ഷം ദിര്‍ഹം കടമുണ്ടായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഫ്രാന്‍സിസിനെ ദുബൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവിന് വിധിച്ചിരുന്നു.

ദുബൈ അപ്പീല്‍ കോടതി ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സിസിന്റെ ശിക്ഷ 15 വര്‍ഷമായി വര്‍ധിപ്പിച്ചു. യുഎഇയില്‍ കൊലപാതക ശിക്ഷ ഏറ്റവും കുറഞ്ഞത് 10 വര്‍ഷം തടവാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai-based British journalist gets murder sentence reduced to seven years, Dubai, News, Court, Appeal, Murder, Crime, Criminal Case, Gulf, World.