Follow KVARTHA on Google news Follow Us!
ad

യാത്രക്കിടെ ബസിന്റെ ഗിയര്‍ മാറ്റി കോളജ് വിദ്യാര്‍ത്ഥിനികള്‍, ഡ്രൈവര്‍ ക്ലച്ച് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ

യാത്രക്കിടെ ബസിന്റെ ഗിയര്‍ മാറ്റി കോളജ് വിദ്യാര്‍ത്ഥിനികള്‍. അതിനായി ഡ്രൈവര്‍ ക്ലച്ച് ചവിട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ News, Kerala, Driving, Driving Licence, bus, Students, Suspension
കല്‍പറ്റ: (www.kvartha.com 16.11.2019) യാത്രക്കിടെ ബസിന്റെ ഗിയര്‍ മാറ്റി കോളജ് വിദ്യാര്‍ത്ഥിനികള്‍. അതിനായി ഡ്രൈവര്‍ ക്ലച്ച് ചവിട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ അധികൃതര്‍ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞമാസം കല്‍പറ്റ ഗവ. കോളജില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഗോവയിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം.

യാത്രക്കിടെ ചില വിദ്യാര്‍ത്ഥിനികള്‍ കാബിനില്‍ കയറി ഗിയര്‍ മാറ്റുകയും അതിനുസരിച്ച് ഡ്രൈവര്‍ ബസ് ഓടിക്കുകയും ചെയ്തു. ദ്യശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ലൈസന്‍സിങ് അതോറിറ്റി ഡ്രൈവര്‍ എം ഷാജിക്ക് വിശദീകരണ നോട്ടീസയക്കുകയും സംഭവത്തില്‍ ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായി മറുപടി നല്‍കിയതായും ജോ. ആര്‍ടിഒ സി വി എം ഷെരീഫ് ഉത്തരവില്‍ പറയുന്നു. അശ്രദ്ധമായി അപായം ഉണ്ടാക്കും വിധം ബസോടിച്ചുവെന്ന കുറ്റത്തിന് 2020 മേയ് അഞ്ചു വരെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

News, Kerala, Driving, Driving Licence, bus, Students, Suspension, Driving Licence suspended for six months

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Driving, Driving Licence, bus, Students, Suspension, Driving Licence suspended for six months