Follow KVARTHA on Google news Follow Us!
ad

സഞ്ജു സാംസണും ദേവേന്ദ്ര ഫഡ്‌നാവിസിനും പിന്തുണ നല്‍കി അര്‍ജുന്‍ തെന്‍ഡുക്കറിന്റെ ട്വിറ്റര്‍ പോസ്റ്റര്‍; ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി സാക്ഷാല്‍ സച്ചിന്‍ തന്നെ രംഗത്ത്

മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമില്‍നിന്ന് തഴഞ്ഞപ്പോള്‍ പിന്തുണ Mumbai, News, Sports, Cricket, Sachin Tendulker, Son, Twitter, Poster, National,
മുംബൈ:(www.kvartha.com 28.11.2019) മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമില്‍നിന്ന് തഴഞ്ഞപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വൈറലായിരുന്നു. ഒട്ടേറെ ആരാധകരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്.

ചില മാധ്യമങ്ങള്‍ അത് വാര്‍ത്തയുമാക്കി. വിവാദ വിഷയങ്ങളില്‍ സാധാരണ 'തലയിടാത്ത' സാക്ഷാല്‍ സച്ചിന്റെ മകന്‍ പ്രത്യക്ഷത്തില്‍ സഞ്ജുവിനു 'പിന്തുണ' പ്രഖ്യാപിച്ചത് ക്രിക്കറ്റ് ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ഇതു സച്ചിന്റെ മകന്റെ അക്കൗണ്ടു തന്നെയാണോ എന്നു സംശയിച്ചവരും കുറവല്ല.

Arjun and Sara not on Twitter: Sachin Tendulkar irked by 'malicious tweets' from fake account,Mumbai, News, Sports, Cricket, Sachin Tendulker, Son, Twitter, Poster, National

'ഒഫീഷ്യല്‍' എന്ന് ആമുഖമായി കുറിച്ചിരിക്കുന്ന അക്കൗണ്ടില്‍, 'ഇടംകയ്യന്‍ മീഡിയം പേസര്‍, ദൈവത്തിന്റെ മകന്‍' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2018 ജൂണ്‍ മുതല്‍ അക്കൗണ്ട് ഉപയോഗത്തിലുമുണ്ട്. അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന്റെ ചിത്രം തന്നെയാണ് പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിരുന്നത്. അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ വിഖ്യാതമായ ലോഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് നിന്നെടുത്ത ചിത്രമായിരുന്നു കവര്‍ പിക്ചര്‍.

സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ച് ഈ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ് ഇങ്ങനെ:

'സഞ്ജു സാംസണോടു ചെയ്തതുപോലുള്ള നടപടികളാണ് ഒരാളുടെ ആത്മവിശ്വാസം ഇടിക്കുന്നത്. എം എസ് കെ പ്രസാദ് എന്തിനാണ് ഋഷഭ് പന്തിനെ തെരഞ്ഞെടുത്തതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഒരാളില്‍ വിശ്വാസമര്‍പ്പിക്കുന്നത് തീര്‍ച്ചയായും നല്ലതാണ്. അതിനുപക്ഷേ മറ്റൊരാളുടെ പ്രതിഭയെ കാണാതിരിക്കണമെന്ന് അര്‍ഥമില്ല. ഈ ടീമില്‍ സഞ്ജുവിനെ തീര്‍ച്ചയായും മിസ്സ് ചെയ്യും.'

തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനും 'ട്വിറ്ററിലെ അര്‍ജുന്‍' പിന്തുണ പ്രഖ്യാപിച്ചത്. തികച്ചും രാഷ്ട്രീയച്ചുവയുള്ള ഈ പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഫഡ്‌നാവിസിനാണ് തന്റെ പിന്തുണയെന്നു വ്യക്തമാക്കുന്ന ഹാഷ് ടാഗ് മാത്രമായിരുന്നു പോസ്റ്റ്.

ഇതോടെ സംഭവം കൈവിട്ടുപോവുകയും ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. തൊട്ടുപിന്നാലെ സത്യാവസ്ഥ വിശദീകരിച്ച് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്നെ രംഗത്തുവന്നു. ആദ്യം സഞ്ജുവിനും പിന്നീട് ഫഡ്‌നാവിസിനും പിന്തുണ പ്രഖ്യാപിച്ച ട്വിറ്റര്‍ അക്കൗണ്ട് തന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന്റേതല്ലെന്ന് വ്യക്തമാക്കിയാണ് ട്വിറ്ററില്‍ സച്ചിന്‍ ലഘുകുറിപ്പ് പോസ്റ്റ് ചെയ്തത്. അതിങ്ങനെ:

'എന്റെ മകന്‍ അര്‍ജുനും മകള്‍ സാറയ്ക്കും ട്വിറ്റര്‍ അക്കൗണ്ട് ഇല്ല എന്ന കാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അര്‍ജുന്റേതെന്ന പേരിലുള്ള അക്കൗണ്ട് തെറ്റായി സൃഷ്ടിച്ചിട്ടുള്ളതാണ്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രസ്തുത അക്കൗണ്ടില്‍നിന്ന് വിദ്വേഷപരമായ ട്വീറ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ ട്വിറ്റര്‍ ഇന്ത്യയോട് അപേക്ഷിക്കുന്നു.'

എന്തായാലും സച്ചിന്റെ ഇടപെടല്‍ പാഴായില്ല. അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന്റെ പേരിലുണ്ടായിരുന്ന വ്യാജ അക്കൗണ്ട് അപ്പോള്‍ത്തന്നെ ട്വിറ്റര്‍ ഡിലീറ്റ് ചെയ്തു. ഇപ്പോള്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന്റെ അക്കൗണ്ട് അന്വേഷിക്കുന്നവര്‍ക്ക്, 'റദ്ദാക്കി' എന്ന അറിയിപ്പാണ് ലഭിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Arjun and Sara not on Twitter: Sachin Tendulkar irked by 'malicious tweets' from fake account,Mumbai, News, Sports, Cricket, Sachin Tendulker, Son, Twitter, Poster, National.