Follow KVARTHA on Google news Follow Us!
ad

വാളയാര്‍ പീഡനക്കേസ്: കേരള പിറവി ദിനത്തില്‍ കുമ്മനം രാജശേഖരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കും

വാളയാര്‍ അട്ടപ്പള്ളത്തെ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച കേസിലെ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ട കോടതിവിധി പുന:പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ News, Kerala, Thiruvananthapuram, palakkad, Kummanam Rajasekharan, Secretariat, RSS, Court, Police, Accused, Valayar rape case: Kummanam Rajasekharan fast in front of Secretariat
തിരുവനന്തപുരം: (www.kvartha.com 31.10.2019) വാളയാര്‍ അട്ടപ്പള്ളത്തെ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച കേസിലെ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ട കോടതിവിധി പുന:പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആളുകള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. നിരവധി അട്ടിമറികളാണ് വാളയാര്‍ കേസില്‍ നടന്നിട്ടുള്ളത്. ഇതിനെതിരെ എല്ലാ സംഘടനകളും പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ട്.

നവംബര്‍ ഒന്നായ കേരള പിറവി ദിനത്തില്‍ ആര്‍എസ്എസ് നേതാവ് കുമ്മനം രാജശേഖരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് 13 വയസ്സും 9 വയസ്സും പ്രായമുള്ള സഹോദരിമാരാണ് ആത്മഹത്യ ചെയ്തത്. ഈ പീഡനക്കേസില്‍ വിചാരണയ്ക്കു തൊട്ടുമുന്‍പു പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ തയാറായില്ലെന്നാണു കുട്ടികളുടെ ബന്ധുക്കളുടെ ആരോപണം. സാക്ഷികളായ പലരെയും ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ഇതു കാരണമായി.

 News, Kerala, Thiruvananthapuram, palakkad, Kummanam Rajasekharan, Secretariat, RSS, Court, Police, Accused, Valayar rape case: Kummanam Rajasekharan fast in front of Secretariat

വിചാരണയ്ക്കു തൊട്ടുമുന്‍പു ജാമ്യം നല്‍കിയാല്‍ കേസില്‍ അട്ടിമറിയുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും അപേക്ഷ വന്നപ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. പ്രതികള്‍ക്കെതിരെ വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ കേസില്‍ 3 പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടു. 5 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരു പ്രതിയെ വിചാരണ ഘട്ടത്തില്‍ കുറ്റവിമുക്തനാക്കിയിരുന്നു.

എന്നാല്‍ ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നേരിട്ടു ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി അനുകൂല വിധി നേടിയെടുത്തു. ഇതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒരു പ്രതിയെ വാളയാര്‍ പൊലീസാണു പിടിച്ചു നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, palakkad, Kummanam Rajasekharan, Secretariat, RSS, Court, Police, Accused, Valayar rape case: Kummanam Rajasekharan fast in front of Secretariat