അമ്മയോടൊപ്പം കിണറ്റില്‍ വീണ പിഞ്ചുകുഞ്ഞ് മരിച്ചു

അമ്മയോടൊപ്പം കിണറ്റില്‍ വീണ പിഞ്ചുകുഞ്ഞ് മരിച്ചു

ചക്കരക്കല്‍: (www.kvartha.com 22.10.2019) അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. അമ്മയെ രക്ഷപ്പെടുത്തി കുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആറുമണിയോടെ ചക്കരക്കല്‍ സോന റോഡില്‍ ചന്ദ്രോത്ത് ഹൗസില്‍ പ്രഷിനയാണ് ആറ് മാസം പ്രായമായ മകള്‍ ജാന്‍വിരാജിനെയുമെടുത്ത് കിണറ്റില്‍ ചാടിയെത്.

കണ്ണൂരില്‍നിന്ന് എത്തിയ ഫയര്‍ഫോഴ്സ് അമ്മയേയും കുട്ടിയേയും പുറത്തെടുക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പ്രഷിനയുടെ ഭര്‍ത്താവ് കാര്‍പെന്ററി വര്‍ക്കറായ രാജീവന് മരണപ്പെട്ട ജാന്‍വിരാജും റിഷിന്‍രാജുമാണ് മക്കള്‍. ഇളയമകളാണ് മരിച്ച ജാന്‍വിരാജ്.

പ്രഷിനയുടെ മാനസിക അസ്വാസ്ഥ്യമാണ് കിണറില്‍ ചാടാന്‍ കാരണമെന്നാണ് പോലീസ് നിഗമനം. കണ്ണൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഇരുവരെയും പുറത്തെടുത്ത് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജാന്‍വി മരണമടയുകയായിരുന്നു.വിവരമറിഞ്ഞ് ചക്കരക്കല്‍ പോലീസും സ്ഥലത്തെത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur, Death, Baby, Mother, Well, The baby who fell into well with mother lost life
ad