Follow KVARTHA on Google news Follow Us!
ad

പിണറായി കൂട്ടക്കൊലക്കേസ് പ്രതി ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവം; പാര്‍ട്ടി അനുഭാവിയായ ജയിലുദ്യോഗസ്ഥക്ക് ഒരു വര്‍ഷത്തിന് ശേഷം സസ്‌പെന്‍ഷന്‍

പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മരവിപ്പിച്ച ജയില്‍ ഡിഐജിയുടെ Kerala, News, Kannur, Central Jail, Lady, Accused, Suicide of Soumya; Suspension for Jail supervisor after 1 year
സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 09.10.2019) പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മരവിപ്പിച്ച ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ പാര്‍ട്ടി അനുഭാവിയായ ജയിലുദ്യോഗസ്ഥക്ക് ഒരു വര്‍ഷത്തിന് ശേഷം സസ്‌പെന്‍ഷന്‍. നടപടി വൈകിയതിനെക്കുറിച്ച് പാര്‍ട്ടി സര്‍വീസ് സംഘടനക്കുള്ളില്‍ വിവാദം കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് ഇന്നലെ ജയില്‍ ഡിജിപിയുടെ ഉത്തരവ്. 2018 ആഗസ്റ്റ് 24ന് സൗമ്യ തൂങ്ങിമരിച്ചതില്‍ ജയില്‍ ജീവനക്കാരുടെ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ബുധനാഴ്ച ഇറങ്ങിയ സസ്‌പെന്‍ഷന്‍ ഉത്തരവിലുള്ളത്. വനിതാ ജയില്‍ സൂപ്രണ്ട്

പി ശകുന്തള, സൂപ്രണ്ട് ചാര്‍ജിലുണ്ടായിരുന്ന അസി. സൂപ്രണ്ട് സി സി രമ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

നിയമാനുസൃത ഉപജീവന ബത്ത നല്‍കാവുന്ന സസ്‌പെന്‍ഷന്‍ നടപടി ഇത്ര കാലം നീണ്ടുപോയത് ജയിലിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ്. ഡെപ്യൂട്ടി സുപ്രണ്ട് കെ എ തുളസിക്ക് വനിതാ ജയിലിന്റെ ചുമതല നല്‍കിയതിന് പുറമെ ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് പി അജയകുമാറിന് വിശദ അന്വേഷണത്തിന് ചുമതലയും നല്‍കിയിട്ടുണ്ട്.

തന്‍േറതല്ലാത്ത സമര്‍ദവലയത്തിലാണ് കൊല നടന്നതെന്ന സൗമ്യയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മറ്റ് ചില വ്യക്തികളിലേക്ക് കൊലക്കുറ്റം ചൂണ്ടാനിരിക്കെയായിരുന്നു ആത്മഹത്യ. ഒരു തടവുകാരിക്ക് ഒരു ജീവനക്കാന്‍ എന്ന നിലയില്‍ ശക്തമായ സ്റ്റാഫ് പാറ്റേണ്‍ നിലവിലുള്ളപ്പോഴാണ് വനിതാ ജയിലില്‍ പാര്‍ട്ടി ്ഗ്രാമത്തെയും നാടിനെയും നടുക്കിയ കൂട്ടക്കൊലയുടെ കേന്ദ്രബിന്ദു ജയിലിലെ കശുമാവിന്‍കൊമ്പില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കാമുകന് വേണ്ടി സ്വന്തം മാതാപിതാക്കളെയും മകളെയും അടക്കം മൂന്നുപേരെയാണ് സൗമ്യ വിഷം നല്‍കി കൊന്നത്. ഭക്ഷണത്തില്‍ വിഷം നല്‍കി ദീര്‍ഘകാലം രോഗാവസ്ഥയിലാണെന്ന വ്യാജേന പരിചരിച്ചായിരുന്നു കൊല. മരണത്തില്‍ ദുരൂഹത പടര്‍ന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സൗമ്യ കൊലക്കുറ്റം സമ്മതിച്ചത്. പക്ഷെ, തന്‍േറതല്ലാത്ത കാരണമുണ്ടായിരുന്നുവെന്ന് സമൂഹത്താല്‍ ഒറ്റപ്പെട്ട സൗമ്യക്ക് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. സൗമ്യയെ കൂടാതെ മറ്റു പലര്‍ക്കും പിണറായി കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആത്മഹത്യക്ക് മുമ്പ് സൗമ്യ ഒരു കുറിപ്പ് എഴുതിവെച്ചിരുന്നു. അതില്‍ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് സൗമ്യ

എഴുതിയതായും പറയപ്പെട്ടിരുന്നു. ആത്മഹത്യാ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചിരുന്നു. ആവശ്യത്തിലധികം ജീവനക്കാര്‍ വനിതാ ജയിലില്‍ ഉണ്ടായിരുന്നിട്ടും തടവുകാരിയുടെ നീക്കങ്ങള്‍ അറിയാതിരുന്നത് ഗുരുതുരമായ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്. ജോലിക്ക് നിയോഗിച്ച സ്ഥലത്ത് സൗമ്യയെ ഏറെ നേരം കാണാതായിരുന്നു. അക്കാര്യം ജയില്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ല. റിമാന്‍ഡ് തടവുകാരിയെ ജോലിക്ക് നിയോഗിച്ചതുള്‍പ്പെടെയുള്ള വീഴ്ചയുണ്ടായിട്ടും നടപടി വൈകുകയായിരുന്നു.

പ്രധാന ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ട് മൂന്ന് കീഴ്ജീവനക്കാര്‍ക്കെതിരെയായിരുന്നു ആദ്യ നടപടി. ആത്മഹത്യ നടന്ന് ഒരാഴ്ചക്കകംതന്നെ ജയില്‍ ഡിഐജി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ റിപ്പോര്‍ട്ട് നല്‍കി. പക്ഷെ, പാര്‍ട്ടി സര്‍വീസ് സംഘടനയുടെ ആളായ ഉദ്യോഗസ്ഥക്കെതിരായി നടപടി ഉണ്ടായില്ല. വീണ്ടും ഒരു മാസത്തിന് ശേഷം ഡിഐജി ഓഫീസില്‍നിന്ന് അന്വേഷണ നടപടി ഉണര്‍ത്തി കത്തയച്ചു. തുടര്‍ന്ന് 2018 ഡിസംമ്പറില്‍ ആഭ്യന്തര വകുപ്പ് കുറ്റപത്രം ഇറങ്ങിയപ്പോഴും അന്വേഷണത്തിനാണ് ഉത്തരവായത്. ഈ അന്വേഷണത്തിനൊടുവിലാണ് ഒരു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ നടപടി ഉണ്ടായത്. ഉദ്യോഗസ്ഥയെ സംരക്ഷിക്കാന്‍ തുടക്കത്തില്‍ നടപടിക്ക് വിധേയരായ കീഴുദ്യോഗസ്ഥര്‍ ബലിയാടായ ശേഷമാണ് പുതിയ നടപടി.


Keywords: Kerala, News, Kannur, Central Jail, Lady, Accused, Suicide of Soumya; Suspension for Jail supervisor after 1 year