» » » » » » » » » അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി വീണ്ടും കന്യാസ്ത്രീ

കൊച്ചി: (www.kvartha.com 23.10.2019) അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി വീണ്ടും കന്യാസ്ത്രീ രംഗത്ത്. ഇതുസംബന്ധിച്ച് ദേശീയ വനിതാ കമ്മിഷനും സംസ്ഥാന വനിതാ കമ്മിഷനും കന്യാസ്ത്രീ പരാതി നല്‍കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും കന്യാസ്ത്രീ പറഞ്ഞു. യൂടൂബ് ചാനലുകൾ വഴി തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും, ഫ്രാങ്കോയുടെ അനുയായികൾ നടത്തുന്ന ആക്ഷേപം തന്നെ മാനസികമായി തകർക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം മനഃപൂർവ്വം വൈകിക്കുകയാണെന്നും കന്യാസ്ത്രീ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ​ ആരോപിക്കുന്നു.

 Insulting via social media, nun lodges complaint against Bishop Franco, Kochi, News, Trending, Molestation, Complaint, Religion, Kerala.

അതേസമയം, കന്യാസ്ത്രീയുടെ പരാതിയിൽ നടപടി സ്വീകരിച്ച അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. എസ് ഐ മോഹൻദാസിനെയാണ് സ്ഥലം മാറ്റിയത്. കന്യാസ്ത്രീയുടെ പരാതിയിൽ, ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചതിനാണ് കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് എസ് ഐയെ സ്ഥലം മാറ്റിയത്.കേസിൽ ഫ്രാങ്കോ മുളയ്ക്കൽ ജാമ്യത്തിൽ തുടരുകയാണ്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26ന് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ ബലാത്സംഗക്കേസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ സെപ്റ്റംബര്‍ എട്ടിന് വഞ്ചി സ്‌ക്വയറില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഇതോടെ സെപ്റ്റംബര്‍ 19ന് ബിഷപ്പിനെ ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചുവരുത്തി. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം 21ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. ഇപ്പോള്‍ ജലന്ധറിലാണ്.

അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ നവംബര്‍ 11ന് ബിഷപ്പ് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് കുറവിലങ്ങാട് പോലീസ് സമന്‍സ് നല്‍കി. കോട്ടയം ജില്ലാ കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സ്. പോലീസ് ജലന്ധറിലെത്തി ഫ്രാങ്കോയ്ക്ക് സമന്‍സ് കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Insulting via social media, nun lodges complaint against Bishop Franco, Kochi, News, Trending, Molestation, Complaint, Religion, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal