Follow KVARTHA on Google news Follow Us!
ad

ഉത്തര്‍പ്രദേശില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിത് സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിത് സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലെ ക്ഷേത്രത്തിലാണ്Lucknow, News, National, Temple, Religion, Video
ലഖ്‌നൗ: (www.kvartha.com 31.10.2019) ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിത് സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലെ ക്ഷേത്രത്തിലാണ് സംഭവം. വാല്‍മീകി സമുദായാംഗങ്ങളായ സ്ത്രീകളെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇവരെ തടയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Lucknow, News, National, Temple, Religion, Video, Dalit woman denied temple entry, incident goes viral on social media

സംഭവം നടന്നത് ഒക്ടോബര്‍ 25നാണെന്നാണ് ലഭിച്ച വിവരം. കറുത്ത വേഷം ധരിച്ച ഒരാള്‍ ക്ഷേത്രത്തിന്റെ ഗേറ്റിന് സമീപം കാവല്‍ നില്‍ക്കുന്നതും ക്ഷേത്രത്തികത്ത് പ്രവേശിക്കണമെന്ന് ആവശ്യപ്പെടുന്ന സ്ത്രീകളെ തടയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ക്ഷേത്രവും അതിനെ ചുറ്റിയുള്ള സ്ഥലവും ഉയര്‍ന്ന ജാതിക്കാരായ ഠാക്കൂര്‍ സമുദായത്തിന്റെതാണെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lucknow, News, National, Temple, Religion, Video, Dalit woman denied temple entry, incident goes viral on social media